‘കോലി വീണ്ടും അച്ഛനാകുന്നു എന്ന് പറഞ്ഞത് സത്യമല്ല, ക്ഷമിക്കണം!!’; യു-ടേൺ അടിച്ച് ഡിവില്ലിയേഴ്സ്
ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി രണ്ടാമതും അച്ഛനാകുന്നു എന്ന തൻ്റെ പ്രസ്താവനയിൽ നിന്ന് മലക്കം മറിഞ്ഞ് മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എബി ഡിവില്ലിയേഴ്സ്. പറഞ്ഞത് സത്യമല്ല, കോലിയുടെ വ്യക്തിജീവിതത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പങ്കിട്ടത്തിൽ ക്ഷമ ചോദിക്കുന്നു. ചെയ്തത് വലിയ തെറ്റാണെന്നും ഡിവില്ലിയേഴ്സ്.
വിരാട് രണ്ടാമതും അച്ഛനാകാൻ പോവുകയാണെന്ന് ഡിവില്ലിയേഴ്സ് തൻ്റെ യൂട്യൂബ് ചാനലിൽ അടുത്തിടെ പറഞ്ഞിരുന്നു. അതുകൊണ്ടാണ് ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുകയും ഭാര്യ അനുഷ്ക ശർമ്മയ്‌ക്കൊപ്പം സമയം ചെലവഴിക്കുന്നതെന്നും ഡിവില്ലിയേഴ്സ് വ്യക്തമാക്കി. എന്നാൽ ഇപ്പോൾ തൻ്റെ പ്രസ്താവന പിൻവലിച്ചിരിക്കുകയാണ് ഡിവില്ലിയേഴ്സ്. തനിക്ക് വലിയ തെറ്റ് പറ്റിയെന്നും ആരാധകരോട് മാപ്പ് ചോദിക്കുന്നുവെന്നും ഡിവില്ലിയേഴ്സ് പറയുന്നു.
‘കുടുംബമാണ് ആദ്യം വരുന്നത്. അതിന് ശേഷമാണ് ക്രിക്കറ്റ്. യുട്യൂബ് ചാനലില്‍ സംസാരിക്കുമ്പോള്‍ എനിക്കൊരു വലിയ തെറ്റ് പറ്റി. ആ വിവരം തെറ്റായിരുന്നു. അവിടെ എന്താണ് സംഭവിക്കുന്നത് എന്ന് ആര്‍ക്കും അറിയില്ല. കോലിക്ക് നല്ലത് സംഭവിക്കട്ടെ എന്ന് ആശംസിക്കാന്‍ മാത്രമാണ് എനിക്കിപ്പോള്‍ സാധിക്കുക’ – ഡിവില്ലിയേഴ്സ് പറഞ്ഞു.
Story Highlights: AB De Villiers U-Turn After Kohli Anushka Expecting 2nd Child Comment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here