സ്റ്റേഡിയത്തിൽ അൽ ഹിലാൽ ആരാധകരുടെ മെസി ചാന്റ്; ക്ഷുഭിതനായി ക്രിസ്റ്റ്യാനോ റൊണാൾഡോ

റിയാദ് സീസൺ കപ്പ് ഫൈനലിനിടെ മെസി ചാന്റ് നടത്തിയ അൽ ഹിലാൽ താരങ്ങളോട് ക്ഷുഭിതനായി അൽ നാസ്ർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. റൊണാൾഡോ ഗ്രൗണ്ടിലിറങ്ങിയപ്പോഴായിരുന്നു സ്റ്റേഡിയത്തിൽ അൽ ഹിലാൽ ആരാധകർ മെസി ചാന്റ് ഉയർത്തിയത്. തുടർന്നായിരുന്നു താരം ആരാധകരോട് കയർത്തത്.
മെസി അല്ല താനാണിവിടെ കളിക്കുന്നതെന്നും താരം ആരാധകർക്ക് നേരെ തിരിഞ്ഞുനിന്ന് ഉറക്കെ പറയുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഫൈനൽ പോരിൽ അൽ നസ്റിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി അൽ ഹിലാൽ കപ്പുയർത്തി. മത്സരത്തിലുട നീളം റൊണാൾഡോ ഗ്രൗണ്ടിലുണ്ടായിരുന്നെങ്കിലും ഗോൾ അവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞില്ല. കൂടാതെ താരത്തിന് യെല്ലോ കാർഡ് ലഭിക്കുകയും ചെയ്തു.
മത്സരം കഴിഞ്ഞ് മടങ്ങുമ്പോൾ റൊണാൾഡോ ടണലിലേക്ക് കയറുന്നതിന് തൊട്ടു മുമ്പ് ഹിലാൽ ആരാധകർ റൊണാൾഡോക്ക് നേരെ ടവലുകൾ വലിച്ചെറിഞ്ഞു. അതിലൊരു ടവൽ എടുത്ത് തൻറെ സ്വകാര്യഭാഗത്ത് തുടച്ചശേഷം വലിച്ചെറിയുകയും ചെയ്തു. കിങ് ഫഹദ് സ്പോട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ അൽഹിലാൽ രണ്ടു ഗോളുകളും നേടിയിരുന്നു. 17ാം മിനിറ്റിൽ മിലിങ്കോവിച് സാവിചാണ് ആദ്യ ഗോൾ നേടിയത്. 30ാം സലീം അൽ ദൗസരിയിലൂടെ അൽ ഹിലാൽ ലീഡ് ഇരട്ടിയാക്കി.
Story Highlights: Cristiano Ronaldo Gets ANGRY at Lionel Messi Chants
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here