Advertisement

‘രാജ്യത്തെ മതരാഷ്ട്രമാക്കാൻ നീക്കം; കെട്ടുകഥകൾ പ്രചരിപ്പിക്കാൻ ഭരണഘടന പദവിയിലുള്ളവർ നേതൃത്വം നൽകുന്നു; മുഖ്യമന്ത്രി

February 9, 2024
Google News 3 minutes Read
CM Pianarayi Vijayan

രാജ്യത്തെ മതരാഷ്ട്രമാക്കാൻ നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാസർഗോഡ് ഗവ.കോളജിലെ കേരള ശാസ്ത്ര കോൺഗ്രസിന്റെ ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ശാസ്ത്രത്തിനപ്പുറം കെട്ടുകഥകൾ പ്രചരിപ്പിക്കാൻ ഭരണഘടന പദവിയിലുള്ളവർ നേതൃത്വം നൽകുന്നുവെന്ന് മുഖ്യമന്ത്രി വിമർശിച്ചു.(Deliberate attempt to make India religious state)

ഇന്ത്യൻ സാഹചര്യം വലിയ അപകടകരമാകുന്ന സ്ഥിതിയിലേക്കാണ് പോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്ര ബോധത്തെയും യുക്തിചിന്തയെയും ഇല്ലാതാക്കി കൊണ്ട് മതവിദ്വേഷം വളർത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Read Also : ‘നികുതി വിഹിതം ഔദാര്യമല്ല; വസ്തുതകള്‍ മറച്ച് വെച്ചുകൊണ്ടുള്ള വാദം’; കേന്ദ്രത്തിനെതിരെ കേരളം

രാജ്യത്ത് ശാസ്ത്ര ഗവേഷണത്തിന് പ്രോത്സാഹനം നൽകുന്നില്ല. ഇതിന് പകരം മറ്റ് വിദ്വേഷകാര്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. രാജ്യത്തെ മതരാഷ്ട്രമാക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: Deliberate attempt to make India religious state CM Pinarayi Vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here