Advertisement

പെൻഷൻ മുടങ്ങി; ‘ദയാവധത്തിനു തയ്യാർ’ ബോർഡ് സ്ഥാപിച്ച വൃദ്ധ ദമ്പതികൾക്ക് സഹായവുമായി യൂത്ത് കോൺഗ്രസും ബിജെപിയും

February 9, 2024
Google News 1 minute Read

പെൻഷൻ തുക ലഭിക്കാതെ ബോർഡ് മാറ്റില്ലെന്നും പ്രതിഷേധം അവസാനിപ്പിക്കുന്നും വൃദ്ധ ദമ്പതികൾ പെൻഷൻ ലഭിക്കാതെ വനതോടെ ദയവദത്തിന് തയ്യാറെന്ന് ബോർഡ്‌ വെച്ച സംഭവത്തിൽ സഹായവുമായി യൂത്ത് കോൺഗ്രസും ബിജെപിയും.മുടങ്ങിയ പെൻഷൻ കിട്ടുന്നത് വരെ യൂത്ത് കോൺഗ്രസ് 1600 രൂപ മാസം നൽകും.

അരിയും പച്ചക്കറിയും ബി ജെ പി എത്തിച്ച് നൽകി. എന്നാൽ ബോർഡ് മാറ്റണമെന്ന് സിപിഐഎം അടിമാലി ഏരിയാ സെക്രട്ടറിയും, ലോക്കൽ സെക്രട്ടറിയും ആവശ്യപ്പെട്ടതായി വൃദ്ധ ദമ്പതികൾ. സിപിഐഎം നേതാക്കൾ നേരിട്ട് എത്തി ആയിരം രൂപയും ഇരുവർക്കും ആയി കൈമാറി.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

പെൻഷൻ മുടങ്ങിയതിൽ ‘ദയാവധത്തിന് തയ്യാർ’ എന്ന ബോർഡ് സ്ഥാപിച്ച് വൃദ്ധ ദമ്പതികളാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. വികലാംഗയായ 63കാരി ഓമനയും ഭർത്താവ് 72 വയസ്സുള്ള ശിവദാസുമാണ് പെട്ടിക്കടയ്ക്ക് മുന്നിൽ ബോർഡ് സ്ഥാപിച്ചത്. പെൻഷൻ മുടങ്ങിയതോടെ ജീവിതം ദുരിതത്തിലാണെന്ന് വൃദ്ധ ദമ്പതികൾ പറയുന്നു.

Story Highlights: Protest against Pension Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here