‘വിദ്യാഭ്യാസ മേഖലയിൽ ഒരേ നയം ലോകാവസാനം വരെ തുടരണമെന്നില്ല’; നയം മാറാമെന്ന് ശിവൻകുട്ടി

വിദ്യാഭ്യാസ മേഖല സംബന്ധിച്ച് ലോകാവസാനം വരെ ഒരു നിലപാട് തുടരണമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നയം മാറാം. ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തിലെ കുട്ടികൾ വ്യാപകമായി വിദേശത്തേയ്ക്ക് പോകുന്നതാണ് കണ്ടുവരുന്നത്. വിദ്യാഭ്യാസ മേഖലയിൽ വിദേശ സ്വകാര്യ നിക്ഷേപം കൊണ്ടുവരാൻ ഇതു പ്രധാന കാരണമാണെന്നും മന്ത്രി വിശദീകരിച്ചു.
മോദി ഏകാധിപതിയാവുകയാണ്. ഏകാധിപതിമാരുടെ അവസാനം എങ്ങനെയാണെന്ന് നമുക്ക് അറിയാമെന്നും ശിവൻകുട്ടി പറഞ്ഞു. എതിരാളികളെ വകവരുത്തുന്ന നയമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ച് വരുന്നത്. കേരളം പറയുന്ന കണക്ക് ശരിയാണെന്ന് ധനമന്ത്രി ഒരിക്കലും പറയാൻ പോകുന്നില്ല. ജനങ്ങളെ തെറ്റദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഡൽഹിയിലെ കേരളത്തിൻ്റെ സമരം ഇന്ത്യയാകെ ശ്രദ്ധിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights: V Sivankutty on Kerala About Education Policy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here