Advertisement

വയനാട് വന്യജീവി ആക്രമണത്തില്‍ വനംവകുപ്പ് വാച്ചറുടെ തലയ്ക്ക് പരുക്ക്; ആക്രമിച്ചത് പുലിയെന്ന് സംശയം

February 9, 2024
2 minutes Read
Wild animal attacked forest watcher Wayanad

വയനാട്ടില്‍ വനംവകുപ്പ് വാച്ചര്‍ക്ക് നേരെ വന്യജീവിയുടെ ആക്രമണം. തോല്‍പ്പെട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ താത്ക്കാലിക വാച്ചര്‍ വെങ്കിട്ടദാസിന്റെ തലയ്ക്ക് പരുക്കേറ്റു. ആക്രമിച്ചത് പുലിയാണെന്നാണ് സംശയം. (Wild animal attacked forest watcher wayanad)

രാത്രി 8.45ഓടെയാണ് സംഭവം നടന്നത്. അപ്രതീക്ഷിതമായി ഇരുട്ടില്‍ വാച്ചര്‍ക്ക് മുന്നില്‍ വന്യമൃഗം പ്രത്യക്ഷപ്പെടുകയും ആക്രമിച്ച ശേഷം ഓടുകയുമായിരുന്നു.

Read Also : ‘പാക് തെരഞ്ഞെടുപ്പിൽ എതിരാളികളെ ഞെട്ടിച്ച് ഇമ്രാൻ്റെ പാർട്ടി’; പിടിഐ മുന്നേറ്റം, അക്രമണങ്ങളിൽ 12 മരണം

മാനന്തവാടി മെഡിക്കല്‍ കോളജിലാണ് വെങ്കിട്ടരാമനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇദ്ദേഹം നിലവില്‍ നിരീക്ഷണത്തിലാണ്. ആക്രമിച്ചത് പുലിയാണോ കടുവയാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല.

Story Highlights: Wild animal attacked forest watcher Wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top