‘ഇനിയുള്ള കാലം എൻഡിഎയിൽ’; ചാടി കളിക്കില്ലെന്ന് നിതീഷ് കുമാർ

ഇനിയുള്ള കാലം നാഷണൽ ഡെമോക്രാറ്റിക് അലയൻസിൽ (എൻഡിഎ) തുടരുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. താൻ ഇതുവരെ അങ്ങോട്ടും ഇങ്ങോട്ടും ചാടി കളിച്ചു. എന്നാൽ ഒരിക്കൽ കൂടി എൻഡിഎയിൽ വന്നിരിക്കുകയാണ്. ഇവിടെ സ്ഥിരമായി ഉണ്ടാകും, ചാടി കളിക്കില്ലെന്നും നിതീഷ് കുമാർ.
“മുമ്പ് ഞങ്ങൾ (ബിജെപി-ജെഡിയു) ഒരുമിച്ചായിരുന്നു. ഇടയ്ക്ക് രണ്ട് തവണ ഞാൻ അങ്ങോട്ടും ഇങ്ങോട്ടും ചാടി കളിച്ചു. എന്നാൽ ഇപ്പോൾ, ഒരിക്കൽ കൂടി എൻഡിഎയിലേക്ക് വന്നിരിക്കുന്നു. ഇനി ഇവിടെ സ്ഥിരമായി ഉണ്ടാകും”- മാധ്യമങ്ങളോട് സംസാരിക്കവെ നിതീഷ് കുമാർ തമാശരൂപേണ പറഞ്ഞു.
ഇന്നലെ ഡൽഹിയിൽ പ്രധാനമന്ത്രി മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ.പി നദ്ദ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ, സംസ്ഥാനത്തിന് പ്രത്യേക പാക്കേജ് വേണമെന്ന് ആവശ്യപ്പെട്ടോ? എന്ന ചോദ്യത്തിനും ബീഹാർ മുഖ്യമന്ത്രി മറുപടി നൽകി. “2005 മുതൽ ബീഹാറിൻ്റെ വികസനത്തിനായി ഞങ്ങൾ പ്രവർത്തിക്കുന്നു. അന്നുമുതൽ പ്രവർത്തനം തുടരുകയാണ്. അതിനാൽ നിങ്ങൾ വിഷമിക്കേണ്ടതില്ല. ചർച്ചകളെല്ലാം വളരെ നന്നായി നടന്നു…”- നിതീഷ് കുമാർ കൂട്ടിച്ചേർത്തു.
Story Highlights: “Will Stay Permanently With NDA Now” Says Nitish Kumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here