Advertisement

‘നാട്ടിലിറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലണം’: ജോസ്‌ കെ. മാണി

February 11, 2024
1 minute Read

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ്‌(എം) ചെയര്‍മാന്‍ ജോസ്‌ കെ.മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സർക്കാരിനുണ്ടെങ്കിൽ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ കണ്ടാലുടന്‍ വെടിവച്ചു കൊല്ലത്തക്കവിധത്തില്‍ നിലവിലെ നിയമങ്ങളില്‍ ഭേദഗതി വരുത്തണമെന്നു ജോസ്‌ കെ.മാണി പറഞ്ഞു.

മനുഷ്യരുടെ സ്വത്തിനും ജീവനും ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലുന്നതിന്‌ ഉത്തരവിറക്കാന്‍ കളക്‌ടര്‍മാര്‍ക്ക്‌ അധികാരം നല്‍കണം. ജനവാസ മേഖലയില്‍നിന്നും പിടികൂടുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ മറ്റൊരിടത്ത്‌ തുറന്നു വിട്ടാല്‍ സമീപത്തുള്ള ജനവാസ മേഖലയിലെത്തുമെന്ന്‌ മനസിലാക്കാതെയുള്ള നടപടികളാണ്‌ ഇപ്പോള്‍ കൈക്കൊള്ളുന്നത്‌.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

അക്രമകാരികളായ വന്യമൃഗങ്ങളെ പിടികൂടി കൂട്ടിലടച്ചോ പ്രത്യേക സങ്കേതങ്ങളിലോ സംരക്ഷിക്കുകയാണ്‌ വേണ്ടത്‌. വന്യജീവി ആക്രമണത്തിന്‌ നല്‍കുന്ന നഷ്‌ടപരിഹാര തുക കാലോചിതമായി പരിഷ്‌കരിക്കണമെന്നും ജോസ്‌ കെ. മാണി ആവശ്യപ്പെട്ടു.

Story Highlights: ELEPHENT attack, Jose K Mani response

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top