തൃശൂര്‍ കുന്നംകുളത്ത് ആന ഇടഞ്ഞു; രണ്ടാം പാപ്പാനെ എടുത്തെറിഞ്ഞു

തൃശൂര്‍ കുന്നംകുളത്ത് ഇടഞ്ഞ ആന പാപ്പാനെ ആക്രമിച്ചു. പാണഞ്ചേരി ഗജേന്ദ്രന്‍ എന്ന ആനയാണ് ഇടഞ്ഞത്. അരമണിക്കൂറോളം ആന സ്ഥലത്ത് പരിഭ്രാന്തി പരത്തി. ഇടഞ്ഞ ആന പാപ്പാനെ എടുത്തെറിഞ്ഞു. പരിക്കുകളോടെ പാപ്പാനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ചീരകുളം പൂരത്തിനെത്തിച്ച ആനയാണ് ഇടഞ്ഞത്. എന്നാല്‍ ആനയെ എഴുന്നെള്ളിപ്പിന് ഇറക്കിയിരുന്നില്ല. ഇന്ന് രാവിലെ 8.30ന് ആനയെ ലോറിയിലേക്ക് കയറ്റുന്നതിനിടെയാണ് ഇടഞ്ഞത്.
Story Highlights: Elephant attack in Thrissur Kunnamkulam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here