തൃപ്പൂണിത്തുറയിൽ പടക്ക കടയിൽ സ്ഫോടനം; 5 പേർക്ക് പരുക്കേറ്റു, ഒരാളുടെ നില ഗുരുതരം

തൃപ്പൂണിത്തുറയിലെ തെക്കുംഭാഗത്ത് പടക്കക്കടയ്ക്ക് തീപിടിച്ച് ഉഗ്ര സ്ഫോടനമുണ്ടായ സംഭവത്തിൽ പരുക്കേറ്റവരുടെ എണ്ണം അഞ്ചായെന്ന് വിവരം. ഇതിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. വലിയ സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നു. വീടുകളിലുണ്ടായിരുന്നവര്‍ക്കും പരിക്ക് സംഭവിച്ചിട്ടുണ്ട്. ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്.
കൃത്യമായി എത്ര പേർക്ക് പരുക്കേറ്റുവെന്ന വിവരം ഇനിയും ലഭ്യമായിട്ടില്ല. പരുക്കറ്റവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. 300 മീറ്റർ അപ്പുറത്തേക്ക് അവശിഷ്ടങ്ങൾ തെറിച്ചു വീണുവെന്നാണ് സമീപ വാസികൾ പറയുന്നത്.
സ്ഫോടനം നടന്നതിന് സമീപത്തെ വീടുകളിലും ആളുകൾ ഉണ്ടായിരുന്നു. ഇവരിൽ പലർക്കും ചെറിയ രീതിയിൽ പരുക്കേറ്റിട്ടുണ്ട്. കുടുങ്ങിക്കിടന്നവരെയെല്ലാം രക്ഷപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ കൂടി എത്തിയാണ് തീ അണച്ചത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here