സോണിയ ഗാന്ധി രാജ്യസഭയിലേക്ക് ? പിയങ്ക ഗാന്ധി റായ്ബറേലിയിൽ നിന്ന് ലോക്‌സഭയിലേക്കും

സോണിയ ഗാന്ധി രാജ്യസഭയിലേക്കെന്ന് സൂചന. രാജസ്ഥാനിൽ നിന്ന് സോണിയ ഗാന്ധി രാജ്യസഭയിൽ എത്തിയേക്കും. പ്രിയങ്ക ഗാന്ധി റായ്ബറേലിയിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചേക്കും. സ്ഥാനാർത്ഥിത്വം ചർച്ചചെയ്യാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ മുതിർന്ന നേതാക്കളുടെ യോഗം ചേരുന്നു. ( Sonia Gandhi To Rajya Sabha Priyanka Poll Debut From Rae Bareli )
2006 മുതൽ റായ്ബറേലി ലോക്‌സഭാ മണ്ഡലത്തെ പ്രിതിനിധീകരിക്കുന്നത് സോണിയാ ഗാന്ധിയാണ്. 2019 ൽ കോൺഗ്രസ് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയപ്പോഴും റായ്ബറേലിയിൽ സോണിയ വിജയം നേടിയിരുന്നു. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കുമ്പോൾ മകൾ പ്രിയങ്കാ ഗാന്ധിക്ക് എന്തുകൊണ്ടും അനുയോജ്യവും സുരക്ഷിതവുമായ സീറ്റ് തന്നെയാണ് റായ്ബറേലി. മുത്തച്ഛൻ ഫിറോസ് ഗാന്ധിയുടെ കാലം മുതലേ തന്നെ കോൺഗ്രസ് കോട്ടയാണ് റായ്ബറേലി.
2019 ൽ പ്രിയങ്കാ ഗാന്ധി തെരഞ്ഞെടുപ്പ് ഗോദയിൽ ിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്. പലരും മോദിയും പ്രിയങ്കാ ഗാന്ധിയും തമ്മിലുള്ള തുറന്ന പോരും പ്രവചിച്ചിരുന്നു. എന്നാൽ ഉത്തർ പ്രദേശ് സംസ്ഥാനത്തിന്റെ നേതൃത്വ ചുമതല വഹിച്ച് പ്രിയങ്ക തെരഞ്ഞെടുപ്പ് കളത്തിൽ നിന്ന് വിട്ടുനിന്നു.
Story Highlights: Sonia Gandhi To Rajya Sabha Priyanka Poll Debut From Rae Bareli
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here