‘ഭക്ഷണത്തിൽ സ്ക്രൂ’; ഇൻഡിഗോ എയർലൈൻസിനെതിരെ ആരോപണവുമായി യാത്രക്കാരൻ

ഇൻഡിഗോ എയർലൈൻസിനെതിരെ ആരോപണവുമായി വിമാനയാത്രികൻ. വിമാനത്തിൽ വിളമ്പിയ സാൻഡ്‌വിച്ചിനുള്ളിൽ നിന്നും ‘സ്ക്രൂ’ കണ്ടെത്തിയെന്നാണ് ആരോപണം. വിഷയം വിമാന കമ്പനി അറിയിച്ചപ്പോൾ പരാതി തള്ളിക്കളഞ്ഞു എന്നും ഇയാൾ ആരോപിച്ചു.
ഭക്ഷണത്തിൽ നിന്ന് കണ്ടെത്തിയ സ്ക്രൂവിൻ്റെ ചിത്രങ്ങൾ അടക്കം പങ്കുവെച്ച് സോഷ്യൽ മീഡിയയിലൂടെയാണ് ഇയാൾ ആരോപണം ഉന്നയിച്ചത്. ഫെബ്രുവരി ഒന്നിന് ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്കുള്ള വിമാനത്തിലാണ് സംഭവം. വിമാനത്തിൽ നിന്നും ലഭിച്ച സാൻഡ്‌വിച്ച് കഴിക്കുന്നതിനിടെ അതിൽ നിന്നും ഒരു ‘സ്ക്രൂ’ ലഭിച്ചു. വിമാന യാത്രയ്ക്കിടെ അല്ല മറിച്ച്, ലക്ഷ്യസ്ഥാനത്ത് എത്തിയ ശേഷം പാക്കറ്റ് തുറന്നപ്പോഴാണ് ഭക്ഷണത്തിൽ സ്‌ക്രൂ കണ്ടതെന്നും യാത്രക്കാരൻ.
Got a screw in my sandwich
byu/MacaroonIll3601 inbangalore
’01/02/24 ന് ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യുകയുണ്ടായി. വിമാനയാത്രയ്ക്കിടെ എനിക്ക് ലഭിച്ച സാൻഡ്‌വിച്ചിൽ നിന്ന് ഒരു സ്ക്രൂ കിട്ടി. വിമാന കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ വിമാനത്തിന് പുറത്തുവച്ചാണ് സംഭവം ഉണ്ടായതെന്ന കാരണം ചൂണ്ടിക്കാട്ടി പരാതി തള്ളിക്കളഞ്ഞു. ഇൻഡിഗോയ്‌ക്കെതിരെ എവിടെയാണ് പരാതി നൽകേണ്ടത് എന്ന് ആരെങ്കിലും പറഞ്ഞു തരുമോ?’- ഇൻഡിഗോ ലോഗോ ഉള്ള ഒരു റാപ്പിനുള്ളിൽ പാതി തിന്ന സാൻഡ്‌വിച്ചിൻ്റെ ചിത്രങ്ങൾ പങ്കുവച്ച് പരാതിക്കാരൻ കുറിച്ചു.
Story Highlights: IndiGo Passenger Claims To Find A Screw In Sandwich
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here