ഖത്തറിൽ നിന്നും തിരിച്ചെത്തിയ നാവികനെ സന്ദർശിച്ച് പ്രകാശ് ജാവദേക്കറും കെ.സുരേന്ദ്രനും

ഖത്തറിൽ നിന്നും ജയിൽ മോചിതനായ നാവികനെ സന്ദർശിച്ച് പ്രകാശ് ജാവദേക്കറും കെ.സുരേന്ദ്രനും. ബാലരാമപുരം താന്നിവിള രാഗേഷ് ഗോപകുമാറിനെ ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രനും പ്രഭാരി പ്രകാശ് ജാവദേക്കറും അദ്ദേഹത്തിൻ്റെ വീട്ടിലെത്തി സന്ദർശിച്ചു. ലോകത്തിൻ്റെ ഏത് ഭാഗത്തുള്ളതായാലും ഭാരതീയരെ സുരക്ഷിതരാക്കുക എന്നത് നരേന്ദ്ര മോദി സർക്കാരിൻ്റെ ഗ്യാരണ്ടിയാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.
ഇതിന് മുമ്പും ലോകത്തിൻ്റെ പല ഭാഗത്ത് നിന്നും പല പരീക്ഷണഘട്ടത്തിലും ഭാരതീയരെ തിരിച്ച് നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാരിന് സാധിച്ചിട്ടുണ്ട്. മോദിയുടെ ഭരണത്തിൽ ഇന്ത്യക്കാർക്ക് എല്ലാ സ്ഥലത്തും ബഹുമാനം കിട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
140 കോടി ജനങ്ങൾ ഖത്തറിൽ ജയിലിൽ കിടന്നപ്പോൾ നാവികർക്ക് വേണ്ടി പ്രാർത്ഥിച്ചിരുന്നുവെന്ന് പ്രകാശ് ജാവദേക്കർ എംപി പറഞ്ഞു. നരേന്ദ്ര മോദി സർക്കാരിൻ്റെ ഇച്ഛാശക്തിയുടെ പ്രതിഫലനമാണ് ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് വിവി രാജേഷ് ഒപ്പമുണ്ടായിരുന്നു.
Story Highlights: K Surendran visited Ragesh kumar returned from Qatar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here