ഇന്ത്യൻ ആർമിയിലേക്ക് അഗ്നിവീർ തെരഞ്ഞെടുപ്പിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

ഭാരതീയ കരസേനയിലേക്ക് അഗ്നിവീർ തെരഞ്ഞെടുപ്പിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ട്രേഡ്‌സ്മാൻ (10-ാം ക്ലാസ്, എട്ടാം പാസ്), അഗ്നിവീർ ഓഫീസ് അസി/സ്റ്റോർ കീപ്പർ ടെക്‌നിക്കൽ എന്നീ വിഭാഗങ്ങൾക്കായാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.
ഓൺലൈൻ രജിസ്‌ട്രേഷൻ ഫെബ്രുവരി 13-ന് തുടങ്ങി മാർച്ച് 21-ന് അവസാനിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് തെക്കൻ ജില്ലകളിലെ പുരുഷ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ഓൺലൈൻ കമ്പ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷ (ഓൺലൈൻ CEE), റിക്രൂട്ട്‌മെൻ്റ് റാലി എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് അഗ്നിവീറുകളുടെ റിക്രൂട്ട്‌മെൻ്റ്. എല്ലാ ഉദ്യോഗാർത്ഥികളും www.joinindianarmy.nic.in എന്ന സൈറ്റിൽ ലോഗിൻ ചെയ്ത് അവരുടെ യോഗ്യതാ നില പരിശോധിച്ച് അവരുടെ പ്രൊഫൈൽ സൃഷ്ടിക്കുക.
ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2024 മാർച്ച് 21 ആണ്. ഓൺലൈൻ പരീക്ഷ 2024 ഏപ്രിൽ 22 മുതൽ ആരംഭിക്കും. ഇന്ത്യൻ ആർമിയിലേക്കുള്ള റിക്രൂട്ട്‌മെൻ്റ് തെരഞ്ഞെടുപ്പ് പൂർണ്ണമായും നിഷ്പക്ഷവും മെറിറ്റ് അടിസ്ഥാനമാക്കിയുള്ളതുമാണ്. ഉദ്യോഗാർത്ഥികൾ റിക്രൂട്ടിംഗ് ഏജൻ്റുമാരെന്ന വ്യാജ വ്യക്തികൾക്ക് ഇരയാകരുത്.
Story Highlights: ONLINE REGISTRATION FOR THE RECRUITMENT OF AGNIVEERS
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here