ഗവർണറുടെ വാഹനമെന്ന് കരുതി ആംബുലൻസിന് കരിങ്കൊടി കാണിച്ച് എസ്.എഫ്.ഐ

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വണ്ടിയാണെന്ന് കരുതി ആംബുലൻസിന് കരിങ്കൊടി കാണിച്ച് എസ്എഫ്ഐ. പാലക്കാട് കാഴ്ച്ചപ്പറമ്പിലാണ് എസ്എഫ്ഐ ആംബുലൻസിന് കരിങ്കൊടികാണിച്ചത്.ദേശീയപാത 544 ലൂടെ സൈറനിട്ട് വന്ന വാഹനം ഗവർണറുടേതാണെന്ന് തെറ്റിധരിച്ച് എസ്എഫ്ഐക്കാർ കരിങ്കൊടി കാണിക്കുകയായിരുന്നു.
ഇന്ന് കഞ്ചിക്കോട്ടും ഗവർണർക്കെതിരെ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധമുണ്ടായി. സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി എത്തിയപ്പോഴായിരുന്നു പ്രതിഷേധം. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് അരുൺ ദേവിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
അതേസമയം എസ്.എഫ്.ഐക്കാർ എന്തിനാണ് തന്റെ പിറകെ നടക്കുന്നതെന്ന് അവരോട് തന്നെ ചോദിക്കണമെനന്നായിരുന്നു ഗവർണറുടെ പ്രതികരണം. മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് എസ്.എഫ്.ഐ പ്രവർത്തകർക്ക് നിർദേശം നൽകി അയച്ചിരിക്കുന്നതെന്നും ഗവർണർ ആരോപിച്ചു.
Read Also : ബജറ്റിലെ വിദേശ സർവകലാശാലാ പ്രഖ്യാപനം അംഗീകരിക്കാൻ കഴിയില്ല: എസ്.എഫ്.ഐ
Story Highlights: SFI Protest against Arif Mohammed Khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here