എന്നെ പ്രധാനമന്ത്രി ക്ഷണിച്ചാലും പങ്കെടുക്കുമായിരുന്നു, പ്രേമചന്ദ്രന് ചെയ്തതില്‍ തെറ്റില്ല: ശശി തരൂര്‍

പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത എന്‍ കെ പ്രേമചന്ദ്രന് എം പിയ്ക്ക് പിന്തുണയുമായി ശശി തരൂര്‍. പ്രധാനമന്ത്രി ക്ഷണിച്ചപ്പോള്‍ അദ്ദേഹത്തോടൊപ്പമിരുന്ന് ഭക്ഷണം കഴിച്ച പ്രേമചന്ദ്രന്റെ നടപടിയില്‍ തെറ്റില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. തന്നെ പ്രധാനമന്ത്രി ക്ഷണിച്ചാലും പോകുമെന്നും 10 കൊല്ലത്തിനിടെ ആദ്യമായാണ് പ്രധാനമന്ത്രി ഇങ്ങനെയൊരു മര്യാദ കാണിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനത്തിനിടെ പ്രധാനമന്ത്രിയ്ക്കൊപ്പം അദ്ദേഹത്തിന്റെ ക്ഷണപ്രകാരം പ്രേമചന്ദ്രന് ഭക്ഷണം കഴിച്ചതിന് സിപിഐഎം ഉള്‍പ്പെടെ ശക്തമായ വിമര്‍ശനം ഉന്നയിക്കുന്നതിലായിരുന്നു ശശി തരൂരിന്റെ പ്രതികരണം. (Shashi Tharoor supports N K Premachandran in Lunch with Modi controversy)
ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ഒരുക്കങ്ങളെക്കുറിച്ചും ശശി തരൂര്‍ ട്വന്റിഫോറിനോട് വിശദീകരിച്ചു. അധികം വൈകാതെ തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാകും. സിപിഐഎം-സിപിഐ തമ്മിലുള്ള തര്‍ക്കം പോലൊന്നും കോണ്‍ഗ്രസിലില്ല. ഈ മാസം തന്നെ പ്രഖ്യാപനങ്ങള്‍ ആരംഭിക്കുമെന്നാണ് തന്റെ പ്രതീക്ഷ. മൂന്നാം സീറ്റ് ആവശ്യം ലീഗ് ഉന്നയിക്കുന്നുവെങ്കിലും അതൊരു തര്‍ക്കമൊന്നുമല്ല. മാന്യമായ ചര്‍ച്ചകളിലൂടെ വേണ്ട തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
Read Also : ‘പാക് തെരഞ്ഞെടുപ്പിൽ എതിരാളികളെ ഞെട്ടിച്ച് ഇമ്രാൻ്റെ പാർട്ടി’; പിടിഐ മുന്നേറ്റം, അക്രമണങ്ങളിൽ 12 മരണം
എന്‍ഡിഎയ്ക്ക് ഇത്തവണ വടക്കേഇന്ത്യയില്‍ നിലവിലുള്ളതിനേക്കാള്‍ ഒരു സീറ്റ് പോലും കൂടുതല്‍ നേടാനാകില്ലെന്നാണ് മനസിലാക്കുന്നതെന്ന് ശശി തരൂര്‍ പറഞ്ഞു. എന്‍ഡിഎയ്ക്ക് സീറ്റ് കുറയാനേ സാധ്യതയുള്ളൂ. 400ലേറെ സീറ്റുണ്ടാകുമെന്ന പ്രധാനമന്ത്രിയുടെ വാദത്തെ ശശി തരൂര്‍ തള്ളി.
Story Highlights: Shashi Tharoor supports N K Premachandran in Lunch with Modi controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here