തോമസ് ഐസക്കിന് തിരിച്ചടി; മസാല ബോണ്ട് കേസില്‍ ഇഡി സമന്‍സിന് സ്‌റ്റേയില്ല
കിഫ്ബി മസാല ബോണ്ട് കേസില്‍ ഡോ. ടിഎം തോമസ് ഐസക്കിന് തിരിച്ചടി. തോമസ് ഐസക്കിനെതിരായ ഇ ഡി സമന്‍സ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അന്വേഷിക്കാന്‍ ഇഡിക്ക് അധികാര പരിധിയില്ലെന്ന് തോമസ് ഐസക് പറഞ്ഞു. വെള്ളിയാഴ്ച കിഫ്ബിയുടെ ഹര്‍ജിക്ക് ഒപ്പം തോമസ് ഐസകിന്റെ ഹര്‍ജിയും പരിഗണിക്കും.
ഇഡിക്ക് മുന്നില്‍ ഹാജരാകുന്നതില്‍ തടസമെന്താണെന്ന് തോമസ് ഐസകിനോട് ഹൈക്കോടതി ചോദിച്ചു. ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാക്കണം എന്ന് ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഐസക്ക് ഇന്നും ഇ ഡി മുന്നില്‍ ഹാജരായില്ല. കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ഹാജരാകാനായിരുന്നു നിര്‍ദേശം.
കേസില്‍ ഹാജരാകണം എന്ന് ആവശ്യപ്പെട്ട് നേരത്തെ ഇ.ഡി സമന്‍സ് നല്‍കിയിരുന്നുവെങ്കിലും തോമസ് ഐസക് എത്തിയിരുന്നില്ല. കേസില്‍ ഇത് അഞ്ചാം തവണയാണ് തോമസ് ഐസക്കിന് ഇ ഡി നോട്ടീസ് നല്‍കുന്നത്. ഇ.ഡി സമന്‍സ് ചോദ്യം ചെയ്താണ് തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചത്.
Story Highlights: Thomas Isaac masala bond case No stay on ED summons
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here