യുവാക്കളെ ഇതിലേ ഇതിലേ..; കരിയർ എക്സ്പോ-ദിശ മെഗാ തൊഴിൽ മേള 2024 പാലാ സെന്റ്.തോമസ് കോളേജിൽ

പാലാ സെൻ്റ്. തോമസ് കോളേജിൽ മെഗാ തൊഴിൽ മേള. കേരള സംസ്ഥാന യുവജന കമ്മീഷനും, കോട്ടയം ജില്ലാ എംപ്ലോയമെൻ്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റെറും സംയുക്തമായി ചേർന്നാണ് കരിയർ എക്സ്പോ-ദിശ മെഗാ തൊഴിൽ മേള 2024 നടത്തുന്നത്. പ്ലസ് ടു മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ള 18-40നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് മേളയിൽ പങ്കെടുക്കാൻ കഴിയും.
ആയിരത്തിലധികം ഒഴിവുകളിലേക്കാണ് നിയമനം ലഭിക്കുക. 50ൽ അധികം കമ്പനികളാണ് കരിയർ എക്സ്പോ-ദിശ മെഗാ തൊഴിൽ മേളയിൽ പങ്കെടുക്കുന്നത്. ഫെബ്രുവരി 24, ശനിയാഴ്ചയാണ് തൊഴിൽ മേള നടക്കുന്നത്. രാവിലെ 8.30 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും.
ഓൺലൈൻ രജിഷ്ട്രേഷൻ നേരത്തെ ആരംഭിച്ചിരുന്നു. https://forms.gle/b5bRWsiVmeHTLmmy9 എന്ന ലിങ്ക് വഴി ഓൺലൈനായി തൊഴിൽ മേളയിലേക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഓൺലൈൻ രജിഷ്ട്രേഷൻ നടത്താൻ സാധിക്കാത്തവർക്ക് സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതാണ്. പ്രവേശനം സൗജന്യമായിരിക്കും.
ബയോഡേറ്റ 5 കോപ്പികൾ, പാസ്പോര്ട്ട് സൈസ് ഫോട്ടോ 5 കോപ്പികൾ, സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ എന്നിവ തൊഴിൽ മേളയിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികളുടെ പക്കൽ ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കൂ www.stcp.ac.in
Story Highlights: Expo-Disha Mega Job Fair 2024 at Pala St.Thomas College
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here