‘കണ്ണൂരിൽ പാർട്ടി പറഞ്ഞാൽ മത്സരിക്കും, കോൺഗ്രസിന് വെല്ലുവിളി ഇല്ല’; കെ സുധാകരന്‍

പാർട്ടി പറഞ്ഞാൽ കണ്ണൂരിൽ മത്സരിക്കും എന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഒരു പദവി മാത്രമാണ് ആഗ്രഹിക്കുന്നത് എന്ന് അറിയിച്ചിട്ടുണ്ട്. കണ്ണൂരിൽ കോൺഗ്രസിന് വെല്ലുവിളി ഇല്ലെന്നും കെപിസിസി പ്രസിഡന്‍റ് വ്യക്തമാക്കി.
വനം വകുപ്പിനെതിരെയും രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍ രംഗത്തെത്തി. തുടര്‍ച്ചയായ വന്യജീവി ആക്രമണത്തിലും നമ്മുടെ ഉദ്യോഗസ്ഥര്‍ക്ക് ഉറക്കം തെളിയാറില്ലെന്ന് കെ സുധാകരന്‍ വിമര്‍ശിച്ചു.
അജീഷിനെ കൊലപ്പെടുത്തിയ ആന നാട്ടിലിറങ്ങിയെന്ന് രണ്ട് ദിവസം മുന്നേ ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നിട്ടും പിന്തുടര്‍ന്നില്ല. അതിനൊന്നും സര്‍ക്കാരും ഉദ്യോഗസ്ഥരും ശ്രമിച്ചിട്ടില്ല. ഗുരുതരമായ ജാഗ്രത കുറവാണെന്നും കെ സുധാകരന്‍ പറഞ്ഞു.
പത്ത് ലക്ഷം ഉലുവയാണ് ഒരു ചെറുപ്പക്കാരന്റെ മരണത്തില്‍ കുടുംബത്തിന് പ്രഖ്യാപിച്ചത്. രണ്ട് മക്കള്‍ പഠിക്കുന്നുണ്ട്. അതിന് പോലും തികയില്ല. സര്‍ക്കാരിന് മനുഷ്യത്വവും മര്യാദയും ഇല്ലേ? വനം മന്ത്രി കാര്യക്ഷമതയോട് കൂടി പ്രവര്‍ത്തിക്കുകയോ വനം മന്ത്രി രാജിവെക്കുകയോ ചെയ്യണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
Story Highlights: K Sudhakaran likeley to compete in kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here