Advertisement

കൊടുവള്ളിയിൽ യുവാക്കളെ കുത്തി പരിക്കേൽപ്പിച്ച സംഭവം; മുഖ്യപ്രതി പിടിയിൽ

February 15, 2024
2 minutes Read
koduvally attack main culprit caught

കോഴിക്കോട് കൊടുവള്ളിയിൽ യുവാക്കളെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. മാനിപുരം വാരിക്കാട്ടിൽ ജംഷാദ് ആണ് അറസ്റ്റിലായത്. ( koduvally attack main culprit caught )

വാക്കു തർക്കത്തിനിടെ യുവാക്കളെ കുത്തി പരിക്കേൽപ്പിച്ച കേസിലാണ് മാനിപുരം വാരിക്കാട്ടിൽ പൂജ എന്ന ജംഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊടുവള്ളി ഇൻസ്‌പെക്ടർ സി ഷാജുവിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഈ മാസം മൂന്നിനാണ് കേസിനാസ്പദമായ സംഭവം. കൊടുവള്ളി ഫെസ്റ്റിന്റെ ഭാഗമായുള്ള ഗാനമേളക്കിടെ ജംഷാദും കുത്തേറ്റവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനു പിന്നാലെ ജംഷാദും നേരത്തെ പിടിയിലായ തമീമും മറ്റൊരു പ്രതി മാനുവും ചേർന്ന് യുവക്കളെ കത്തികൊണ്ട് കുത്തുകയുമായിരുന്നു.

ഞെള്ളോറമ്മൽ ആശിഖ്, പാലക്കാംകണ്ടി സജീർ എന്നിവർക്കാണ് കുത്തേറ്റത്. കുത്തേറ്റ ആഷിഖിന്റെ കുടൽ പുറത്തു ചാടിയിരുന്നു. ഒളിവിൽ പോയ മാനുവിനായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Story Highlights: koduvally attack main culprit caught

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top