‘നവകേരള സദസിനിടെ യുഡിഎഫ് പ്രവർത്തകർക്കെതിരെയുണ്ടായ പൊലീസ് ആക്രമണം’; നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം

നവകേരള സദസിനെതിരെ പ്രതിഷേധിച്ച യുഡിഎഫ് പ്രവർത്തകർക്കെതിരെയുണ്ടായ പൊലീസ് അതിക്രമങ്ങൾ നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. ഷാഫി പറമ്പിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും.
വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി നിയമസഭ ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിയും. സപ്ലൈകോയിലെ വില വര്‍ധനവും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ മര്‍ദിച്ച സംഭവവും പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആയുധമാക്കും.
2019ല്‍ കേന്ദ്ര നിയമ ഭേദഗതി വന്നിട്ടും സിഎംആര്‍എല്ലിനുള്ള കരിമണല്‍ ഖനന അനുമതി 2023ല്‍ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് വന്ന രേഖയും പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചേക്കും.
അതേസമയം സപ്ലൈകോയില്‍ സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിച്ചത് സാധാരണക്കാര്‍ക്ക് വലിയ തിരിച്ചടി. 13 ഇന സബ്‌സിഡി സാധനങ്ങള്‍ക്ക് ലഭിച്ചിരുന്ന 55 ശതമാനം സബ്‌സിഡിയാണ് 35 ശതമാനമാക്കി കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
Story Highlights: Opposition to Protest Over Price Hike in Supplyco
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here