ഏഴ് വര്‍ഷത്തിനുള്ളില്‍ 7 മില്യണ്‍ യൂട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സ്; 24 വിജയക്കുതിപ്പ് തുടരുന്നു

ചാനല്‍ തുടങ്ങി ഏഴ് വര്‍ഷത്തിനുള്ളില്‍ യൂട്യൂബില്‍ 70 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സിനെ സ്വന്തമാക്കി ട്വന്റിഫോര്‍. ടെലിവിഷന്‍ ബാര്‍ക് റേറ്റിംഗിലും ഓണ്‍ലൈന്‍ കാഴ്ചക്കാരുടെ എണ്ണത്തിലും വിജയക്കുതിപ്പ് തുടര്‍ന്ന് നാടിന്റെ ന്യൂസ് ഡെസ്‌കായി മാറിയ ട്വന്റിഫോറിന് 7 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ് കൂടുതല്‍ തിളക്കമേകുകയാണ്. വാര്‍ത്തകളുടെ ട്രീറ്റ്‌മെങ്കില്‍ പുതുമയും അവതരണത്തില്‍ ചടുലതയും ദൃശ്യാവിഷ്‌കാരത്തില്‍ സാങ്കേതികത്തികവും നിലപാടുകളില്‍ സത്യസന്ധതയും ഉള്ളടക്കത്തില്‍ സമഗ്രതയുമായാണ് ട്വന്റിഫോര്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകര്‍ ഏറ്റവും ഇഷ്ടപ്പെടുന്ന വാര്‍ത്താ ഇടമായത്. (24 youtube channel got 7 million subscribers)
പുതിയ വാര്‍ത്തകള്‍, ജീവിതകഥകള്‍ തേടുന്നതിനൊപ്പം തന്നെ റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്തകളെ പാതിവഴിയില്‍ ഉപേക്ഷിക്കാത്തതാണ് ട്വന്റിഫോറിന്റെ വന്‍ജനപ്രീതിക്ക് മറ്റൊരു കാരണം. അധികൃതരെ നിരന്തരം വിളിച്ചുകൊണ്ടുള്ള ഫോളോ അപ്പ് മുതല്‍ ജീവിതത്തില്‍ തനിച്ചായവരെ ട്വന്റിഫോര്‍ കണക്ടിലൂടെ ചേര്‍ത്ത് നിര്‍ത്താനാകുന്നത് വരെ ഇതിന് ഉദാഹരണമാണ്. നാടിനെ നശിപ്പിക്കുന്ന വിപത്തായ ലഹരിക്കും അക്രമത്തിനുമെതിരെ ഒരു മാസം നീണ്ട കേരളയാത്ര സംഘടിപ്പിച്ചുകൊണ്ടാണ് ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായരുടെ മാധ്യമരംഗത്തെ 40-ാം വര്‍ഷം ട്വന്റിഫോര്‍ ആഘോഷിച്ചത്. ലഹരിക്കെതിരെ അമ്മമാരെ ഉള്‍പ്പെടെ അണിനിരത്തിക്കൊണ്ടുള്ള യാത്ര വന്‍ വിജയമായതിനോടൊപ്പം തന്നെ സംസ്ഥാന സര്‍ക്കാരിന് ലഹരിയുമായി ബന്ധപ്പെട്ട് ചില ക്രിയാത്മക നിര്‍ദേശങ്ങള്‍ നല്‍കാനും ട്വന്റിഫോറിന് സാധിച്ചു.
Read Also: പൂരലഹരിയില്‍ തൃശൂര്‍; ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍
മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തില്‍ ഉള്‍പ്പെട്ട നിരവധി മനുഷ്യരെ ചേര്‍ത്തുനിര്‍ത്താനും അവര്‍ക്ക് സഹായങ്ങള്‍ കൈമാറാനും ട്വന്റിഫോര്‍ കണക്ടിലൂടെ ട്വന്റിഫോറിന് സാധിച്ചു. മഹാദുരന്തങ്ങളില്‍ കുടുങ്ങിപ്പോയവര്‍, നാട്ടിലേക്ക് വരാനാകാതെ യുദ്ധമുഖത്ത് വിറങ്ങലിച്ചുനിന്നവര്‍, ജപ്തി ഭീഷണിയില്‍ പകച്ചുനിന്നവര്‍ തുടങ്ങി നിരവധി പേര്‍ക്ക് സഹായമെത്തിക്കാനും അവരുടെ നാവാകാനും ട്വന്റിഫോറിന് കഴിഞ്ഞു. സൗദിയിലെ അബ്ദുറഹീമിനെ മോചിപ്പിക്കുന്നതിന് വേണ്ടിയുള്ള ധനസമാഹരണദൗത്യവും ട്വന്റിഫോറിന്റെ നേതൃത്വത്തില്‍ നടന്നു. റെക്കോര്‍ഡ് ലൈവ് കാഴ്ചക്കാരുമായി മലയാളികളുടെ ഇലക്ഷന്‍ സ്പെഷ്യലിസ്റ്റ് ആകാനും ഇക്കാലം കൊണ്ട് ട്വന്റിഫോറിന് കഴിഞ്ഞു.യൂട്യൂബ് , ഫേസ്ബുക്, ഓണ്‍ലൈന്‍ പോര്‍ട്ടല്‍ , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം തുടങ്ങി സാമൂഹ്യമാധ്യമങ്ങളിലാകെ ട്വന്റിഫോര്‍ അതിവേഗം മുന്നേറുകയാണ്.
Story Highlights : 24 youtube channel got 7 million subscribers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here