Advertisement

വിഴിഞ്ഞം തുറമുഖം; ത്രികക്ഷി കരാര്‍ ഒപ്പുവയ്ക്കാന്‍ അനുമതി

February 15, 2024
Google News 2 minutes Read
Tri-Party Agreement in Vizhinjam port

വിഴിഞ്ഞം പദ്ധതിയിൽ സംസ്ഥാന സർക്കാരിൻ്റെ നിർണായക നീക്കം. കേന്ദ്ര സർക്കാർ നൽകാനുള്ള വയബിലിട്ടി ഗ്യാപ്പ് ഫണ്ട് ലഭ്യമാക്കുന്നതിനായി ത്രികക്ഷി കരാർ ഒപ്പുവെക്കാൻ മന്ത്രി സഭ വ്യവസ്ഥകളോടെ അനുമതി നൽകി. നഷ്ടപരിഹാരം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും സർക്കാരും നൽകിയ കേസുകൾ പിൻവലിക്കും എന്നതാണ് പ്രധാന വ്യവസ്ഥ.(Tri-Party Agreement in Vizhinjam port)

വയബിലിറ്റീ ഗ്യാപ്പ് ഫണ്ട് നഷ്ടമാകുമെന്ന ആശങ്കയിലാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളും അദാനിയുമായി ത്രികക്ഷി കരാർ ഒപ്പുവെക്കാൻ മന്ത്രി സഭ അനുമതി നൽകിയത്. സർകാർ മുന്നോട്ട് വെക്കുന്ന വ്യവസ്ഥകൾ ഇവയൊക്കെ. നഷ്ടപരിഹാരം ആവശ്യപ്പെട്ട് അദാനിയും സർക്കാരും നൽകിയ കേസുകൾ പിൻവലിക്കും. ഈ വർഷം ഡിസംബർ മൂന്നിന് ആദ്യ ഘട്ടം പദ്ധതി പൂർത്തിയാക്കണം. 2045 ൽ പൂർത്തിയാക്കേണ്ട രണ്ടും മൂന്നും ഘട്ടം 2028 ൽ പൂർത്തിയാക്കാൻ വ്യവസ്ഥ ചെയ്യും.

പദ്ധതി കാലയളവ് നീട്ടി നൽകിയതിനാൽ അദാനിക്ക് നൽകാനുള്ള 219 കോടി ഇക്വിറ്റി സപ്പോർട്ട് തടഞ്ഞു വക്കും. ഇത് 2 ഉം 3 ഉം ഘട്ടം പൂർത്തിയാകുമ്പോൾ തിരികെ നൽകും. 2034 ൽ തന്നെ സർക്കാരിന് വരുമാനത്തിൻ്റെ വിഹിതം നൽകി തുടങ്ങണം. വ്യവസ്ഥകൾ അദാനി അംഗീകരിച്ചാൽ ത്രികക്ഷി കരാർ ഒപ്പു വക്കുന്നതിൻ സർകാർ തുടർ നടപടി സ്വീകരിക്കും. ഇതിനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

Story Highlights: Tri-Party Agreement in Vizhinjam port

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here