അപകടത്തിൽപ്പെട്ടത് വിഴിഞ്ഞത്ത് നിന്ന് പോയ കപ്പൽ; കണ്ടെയ്നറിൽ ഉണ്ടായിരുന്നത് മറൈൻ ഗ്യാസ് ഓയിലെന്ന് സൂചന

കപ്പലിൽ നിന്നും വീണ കാർഗോ തീരത്ത് അടിഞ്ഞാൽ പൊതുജനം അടുത്ത് പോകുകയോ തൊടുകയോ ചെയ്യരുതെന്ന് നിർദേശം. വടക്കൻ തീരത്ത് കാർഗോ എത്താനാണ് സാധ്യത. ചിലപ്പോൾ നമ്മുടെ തീരത്തു നിന്നും ഒഴിഞ്ഞു മാറാനും സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി സെക്രട്ടറി ശേഖർ കുര്യാകോസ് ട്വന്റി ഫോറിനോട് പറഞ്ഞു.
ഇന്നലെ വിഴിഞ്ഞം തുറമുഖത്ത് നിന്ന് പുറപ്പെട്ട ലൈബീരിയയുടെ പതാകയുള്ള കപ്പലാണ് അപകടത്തിൽപ്പെട്ടത്. MSC ELSA 3 എന്നാണ് കപ്പലിന്റെ പേര്. കാർഗോയിൽ ഉണ്ടായിരുന്നത് മറൈൻ ഗ്യാസ് ഓയിലെന്ന് സൂചന. മനുഷ്യന് അപകടമുണ്ടാക്കുന്നത് ഏത് രീതിയിലെന്നു ഉറപ്പില്ല.
തീരത്ത് നിന്നും 70 കിലോമീറ്റർ അകലെ ചുഴിയിൽപ്പെട്ടാണ് കപ്പൽ മറിയുന്നത്. 28 ഡിഗ്രി വരെയാണ് കപ്പൽ ചരിഞ്ഞിരിക്കുന്നത്. എന്നാൽ ഇത് പൂർണമായും ചരിഞ്ഞാൽ അപകടസ്ഥിതിയിലേക്ക് പോകുമെന്ന് നേവി മുന്നറിയിപ്പ് നൽകുന്നുണ്ട്. കടലിൽ വീണത് 9 കണ്ടെയ്നറുകളാണ്.
Read Also: അറബിക്കടലിൽ കപ്പലിൽ നിന്ന് കാർഗോ കടലിൽവീണു; അപകടകരമായ വസ്തുവെന്ന് കോസ്റ്റ് ഗാർഡ്; മുന്നറിയിപ്പ്
കപ്പലിനകത്ത് 24 മുതൽ 30 വരെ ആളുകളാണ് ഉണ്ടായിരുന്നത്. അതിൽ 9 ത് പേർ ലൈഫ് ബോയ് അണിഞ്ഞ് കടലിൽ ചാടിയെങ്കിലും ഇവരെ മറ്റൊരു കപ്പലിൽ രക്ഷപ്പെടുത്തുകയായിരുന്നു. ദക്ഷിണ മേഖല ലേബൽ ആസ്ഥാനത്താണ് കപ്പലിന്റെ രക്ഷാപ്രവർത്തനം നിരീക്ഷിക്കുന്നത്. കോസ്റ്റ്ഗാർഡിന്റെ കൊച്ചി ആസ്ഥാനത്തുനിന്നും കാർഗോയ്ക്കായി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഉൾക്കടലിൽ കേരളാ തീരത്തിന് 38 നോട്ടിക്കൽ മൈൽ അകലെയാണ് കണ്ടെയ്‌നറുകൾ കണ്ടതെന്നാണ് വിവരം. കപ്പൽ ചരിഞ്ഞപ്പോൾ കണ്ടെയ്‌നർ വെള്ളത്തിൽ വീണുവെന്നും ഒപ്പം കപ്പലിലുണ്ടായിരുന്ന എണ്ണയും കടലിൽ വീണതായാണ് കോസ്റ്റ് ഗാർഡിൽ നിന്ന് ലഭിക്കുന്ന വിവരം.
Story Highlights : The ship that was involved in the accident was from Vizhinjam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here