ബ്ലാസ്‌റ്റേഴ്‌സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി; ചെന്നൈയുടെ ജയം എതിരില്ലാത്ത ഒരു ഗോളിന്

ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. എതിരില്ലാത്ത ഒരു ഗോളിന് ചെന്നൈയിന്‍ എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്തിയത്. 15 മത്സരങ്ങളില്‍ 26 പോയിന്റുകളുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് നിലവില്‍ നാലാം സ്ഥാനത്താണ്. (chennaiyin fc defeated Kerala blasters ISL)
മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതമായാണ് അവസാനിച്ചത്. മത്സരത്തിന്റെ 60-ാം മിനിറ്റില്‍ ആകാശ് സങ്കവാനാണ് ചെന്നൈയ്ക്കായി ഗോള്‍ നേടിയത്. കളിയുടെ 81-ാം മിനിറ്റില്‍ അങ്കിത് മുഖര്‍ജി ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തായി. ഇരുടീമുകള്‍ക്കുമായി കളി യില്‍ ഏഴ് മഞ്ഞകാര്‍ഡുകളാണ് കണ്ടത്.
Read Also : ‘പാക് തെരഞ്ഞെടുപ്പിൽ എതിരാളികളെ ഞെട്ടിച്ച് ഇമ്രാൻ്റെ പാർട്ടി’; പിടിഐ മുന്നേറ്റം, അക്രമണങ്ങളിൽ 12 മരണം
ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് ഇന്ന് കളി നടന്നത്. സൂപ്പര്‍ സ്‌ട്രൈക്കര്‍ ദിമിത്രിയേസ് ഡയമന്റക്കോസില്ലാതെയാണ് മഞ്ഞപ്പട ഇന്ന് കളിയ്ക്കിറങ്ങിയത്. നിലവിലെ പോയിന്റ് പട്ടിക പ്രകാരം മോഹന്‍ ബഗാനാണ് ബ്ലാസ്‌റ്റേഴ്‌സിന് തൊട്ടുമുന്നില്‍.
Story Highlights: chennaiyin fc defeated Kerala Blasters ISL
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here