Advertisement

പിണറായിയുടെ ഭാര്യ ഇന്ത്യൻ പ്രസിഡന്റാണോ ഇത്ര പണം കിട്ടാൻ; എക്സാലോജിക്ക് തുടങ്ങിയത് ഭാര്യയുടെ പെൻഷൻ കൊണ്ടെന്ന വാദം തള്ളി കെ. സുധാകരൻ

February 16, 2024
Google News 0 minutes Read
k sudhakaran respons on veena vijayans Exalogic case

എസ്എഫ്ഐ അന്വേഷണത്തിലെ കോടതി നടപടി നേരത്തെ പ്രതീക്ഷിച്ചിരുന്നത് തന്നെയാണെന്നും സത്യത്തെ ഞെക്കിക്കൊല്ലാൻ സാധിക്കില്ലെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. വസ്തുനിഷ്ഠമായ കാര്യങ്ങൾ വെച്ച് അന്വേഷണത്തെ നിരാകരിക്കാൻ കഴിയില്ല. ഭാര്യയുടെ പെൻഷൻ കൊണ്ടാണ് എക്സാ ലോജിക്ക് തുടങ്ങിയതെന്ന മുഖ്യന്റെ വാദം വിശ്വസിക്കാവുന്ന കാര്യമല്ലെന്നും അദ്ദേഹം പരിഹസിച്ചു.

പിണറായിയുടെ ഭാര്യ ഇന്ത്യയുടെ പ്രസിഡന്റ് ആണോ ഇത്ര പണം കിട്ടാൻ. ഇങ്ങനെയൊക്കെ പറയാൻ പിണറായിക്ക് എന്തോ മിസ്റ്റേക്ക് ഇല്ലേ എന്നാണ് സംശയം. കോടതിയിൽ കോൺഗ്രസിന് വിശ്വാസമുണ്ട്. ഒരിക്കലും രക്ഷപ്പെടുന്ന കേസ് അല്ല എക്സലോജിക്കിന്റെത്. പിണറായിയും കുടുംബവും എങ്ങനെയാണെന്ന് ലോകം അറിയണം.

കേന്ദ്ര അന്വേഷണ ഏജൻസിയെ വിശ്വാസം ഉണ്ടായ സംഭവമുണ്ട്, ഇല്ലാതായ സംഭവവുമുണ്ട്. കോടതിയുടെ മുന്നിൽ എത്തിയ കേസിൽ അന്വേഷണ ഏജൻസിക്ക് വലുതായി കളിക്കാൻ കഴിയില്ല. കോടതിയുടെ നിരീക്ഷണം ഉണ്ടാകുമെന്നതിനാൽ വലിയ അപകടം വരാൻ സാധ്യതയില്ല.

കോൺഗ്രസിന്റെ അക്കൗണ്ട് ഫ്രീസ് ചെയ്ത നടപടിയിലും സുധാകരൻ പ്രതികരിച്ചു. കോൺഗ്രസിന്റെ കയ്യിൽ എന്ത് കാശ് ആണ് ഉള്ളത് ഫ്രീസ് ചെയ്യാനെന്നുംഅന്നന്ന് കിട്ടുന്ന പൈസ കൊണ്ട് അന്നന്നു ചെലവഴിച്ചാണ് പോകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. എഐസിസിയുടെ കൈയിലും കെപിസിസിയുടെ കൈയിലും കാശില്ലെന്നും അതുകൊണ്ട് ഒരു പേടിയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ മുഖ്യമന്ത്രിയുടെ മകൾ നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളിയതോടെ മുഖ്യമന്ത്രിയും സിപിഎമ്മും നാണംകെട്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രതികരിച്ചു. കേരള ഹൈക്കോടതിയിൽ നിന്നും തിരിച്ചടിയേറ്റത് വളഞ്ഞവഴിയിലൂടെ മറികടക്കാനായിരുന്നു വീണാ വിജയൻ കർണാടക ഹൈക്കോടതിയെ സമീപിച്ചത്. ഇതോടെ മുഖ്യമന്ത്രിക്ക് ഇരട്ടപ്രഹരമേറ്റു.

ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടന്നതുകൊണ്ടാണ് കേരള ഹൈക്കോടതിയ്ക്ക് പിന്നാലെ കർണാടക ഹൈക്കോടതിയും വീണാവിജയൻ്റെ ഹർജി തള്ളിയത്. ഇതോടെ രാഷ്ട്രീയ പകപോക്കലെന്ന വാദത്തിൻ്റെ മുനയൊടിഞ്ഞു കഴിഞ്ഞു. അന്വേഷണം അതിൻ്റെ വഴിക്ക് നടക്കുമെന്നും അതിൽ ഇടപെടില്ലെന്നുമായിരുന്നു സിപിഎം സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞത്. എന്നാൽ കെഎസ്ഐഡിസിയെ ഉപയോഗിച്ച് കേരള ഹൈക്കോടതിയിൽ അന്വേഷണം തടയാൻ ഹർജി നൽകുകയായിരുന്നു മുഖ്യമന്ത്രിയും പാർട്ടിയും ചെയ്തത്.

ഇനിയെങ്കിലും പിണറായി വിജയനും മകളും അന്വേഷണത്തോട് സഹകരിക്കണം. മടിയിൽ കനമുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി അന്വേഷണത്തെ ഭയക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. എസ്എഫ്‌ഐഒ അന്വേഷണം റദ്ദാക്കണമെന്ന എക്‌സാലോജിക്കിന്റെ ഹർജിയാണ് കർണാടക ഹൈക്കോടതി തള്ളിയത്. എസ്എഫ്‌ഐഒ അന്വേഷണം തുടരാമെന്നും ഇടക്കാല ഉത്തരവിൽ കോടതി വ്യക്തമാക്കുന്നു. വിധിയുടെ വിശദാംശങ്ങൾ നാളെ അറിയാം.

കേസ് വിധി പറയും വരെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്.എഫ്.ഐ.ഒ.) അന്വേഷണം നിർത്തിവെയ്ക്കണമെന്നായിരുന്നു കർണാടക ഹൈക്കോടതി നേരത്തേ പറഞ്ഞിരുന്നത്. എന്നാൽ ഇന്ന് വന്ന ഇടക്കാല വിധിയിൽ അന്വേഷണം തുടരാമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. സ്വകാര്യ കരിമണൽ കമ്പനിയുമായുള്ള ഇടപാടുകളിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ അന്വേഷണം തടയണമെന്നാവശ്യപ്പെട്ടായിരുന്നു കർണാടക ഹൈക്കോടതിയിൽ വീണാ വിജയൻ ഹർജി നൽകിയത്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here