Advertisement

ഹോമം നടത്തിയതിനെ തുടർന്ന് അടച്ചിട്ട നെടുമണ്ണൂർ എൽപി സ്കൂൾ നാളെ മുതൽ തുറക്കും

February 16, 2024
1 minute Read
pooja school meeting today

ഹോമം നടത്തിയതിനെ തുടർന്ന് അടച്ചിട്ട കോഴിക്കോട് നെടുമണ്ണൂർ എൽ പി സ്കൂൾ നാളെ തുറക്കും. ചട്ടലംഘനം ഉണ്ടായെന്നാണ് AEOയുടെ റിപ്പോർട്ട്. ഇന്ന് ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം. സ്കൂൾ മാനേജർ യോഗത്തിൽ നിന്നും വിട്ടുനിന്നു. മാനേജരുടെ മകൻ രുധീഷിന്റെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച രാത്രി സ്കൂളിൽ പൂജ നടത്തിയത്.

സംഭവത്തിൽ വലിയ പ്രതിഷേധം ഉണ്ടായതിന് പിന്നാലെയാണ് സ്കൂൾ അടച്ചത്. സംഭവത്തില്‍ ചട്ടലംഘനമുണ്ടായെന്ന റിപ്പോര്‍ട്ട് കുന്നുമ്മല്‍ എഇഒ പൊതുവിദ്യാഭ്യാസവകുപ്പിന് സമര്‍പ്പിച്ചെങ്കിലും ആര്‍ക്കെങ്കിലുമെതിരെ നടപടി വേണോയെന്നതില്‍ തീരുമാനമായിട്ടില്ല.

കഴിഞ്ഞ ദിവസം രാത്രിയാണ് സ്കൂള്‍ മാനേജരുടെ മകന്‍ രുധീഷിന്‍റെ നേതൃത്വത്തില്‍ സ്കൂളിനകത്ത് പൂജ നടത്തിയത്. സ്കൂളിലെ ഒരധ്യാപികയും പൂജയില്‍ പങ്കെടുത്തു. പ്രധാനാധ്യാപികയുടെ മുറിയിലും മറ്റ് രണ്ട് മുറികളിലുമായിരുന്നു പൂജ. സ്കൂള്‍ കോംബൗണ്ടിനകത്ത് രാത്രി എട്ടുമണിയോടെ വാഹനങ്ങള്‍ കണ്ട നാട്ടുകാര്‍ സ്കൂളിലെത്തിയപ്പോഴാണ് പൂജ നടക്കുന്നത് ശ്രദ്ധയില്‍പെട്ടത്. വിവരമറിഞ്ഞെത്തിയ സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

Story Highlights: Nedumannoor LP School Will Open Tommorow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top