Advertisement

ജെ.ഇ.ഇ മെയിന്‍; ചരിത്ര നേട്ടവുമായി എഡ്യുപോര്‍ട്ട്

February 17, 2024
Google News 2 minutes Read
Eduport scored in JEE Main exam

ജെ.ഇ.ഇ മെയിന്‍ പരീക്ഷയില്‍ മിന്നുന്ന വിജയം നേടി എഡ്യുപ്പോര്‍ട്ട്. രാജ്യത്തെ വിവിധ കോളജുകളിലെ എന്‍ജിനീയറിങ് കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷയായ ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ) മെയിന്‍ സെഷന്‍ ഒന്നിന്റെ ഫലം പ്രസിദ്ധീകരിച്ചതില്‍ എഡ്യുപ്പോര്‍ട്ടിലെ 50 ശതമാനത്തോളം കുട്ടികളാണ് ആദ്യ അവസരത്തില്‍ തന്നെ ജെ.ഇ.ഇ മെയിന്‍സ് എന്ന സ്വപ്നലക്ഷ്യം നേടിയെടുത്തത്. റെസിഡന്‍ഷ്യല്‍ ക്യാമ്പസിലും ഓണ്‍ലൈനിലുമായി എഡ്യുപോര്‍ട്ടില്‍ നിന്നും പരിശീലനം നേടിയ അന്‍പതോളം കുട്ടികളാണ് ജെ.ഇ.ഇ മത്സര പരീക്ഷയില്‍ 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയത്.(Eduport scored in JEE Main exam)

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ജെ.ഇ.ഇ മെയിന്‍സ് ആദ്യ അവസരത്തില്‍ തന്നെ ക്ലിയര്‍ ചെയ്തതിലൂടെ എഡ്യുപ്പോര്‍ട്ട് കേരളത്തില്‍ നിന്നും രണ്ടാം സ്ഥാനം ഉറപ്പിക്കുകയായിരുന്നു. ജെ.ഇ.ഇ, നീറ്റ് വിദ്യാഭ്യാസ സമ്പ്രദായങ്ങളില്‍ അഡാപ്റ്റീവ് ലെര്‍ണിങ് എന്ന നൂതന ആശയം സംയോജിപ്പിക്കുന്ന ഇന്ത്യയിലെ ഏക സ്ഥാപനമാണ് എഡ്യുപോര്‍ട്ട്. അഡാപ്റ്റീവ് ലേണിംഗ് സിസ്റ്റത്തിന്റെ ഫലപ്രാപ്തിയുടെ തെളിവ് കൂടിയാണ് ഈ നേട്ടം. പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായങ്ങളില്‍ നിന്ന് വ്യത്യസ്തമായി, വിദ്യാര്‍ത്ഥി സൗഹൃദവുമായ ഇടപെടലിനാണ് എഡ്യൂപോര്‍ട്ട് മുന്‍ഗണന നല്‍കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷിതാക്കളുടെ പിന്തുണ ഉറപ്പാക്കാനും എഡ്യുപ്പോര്‍ട്ട് ശ്രദ്ധ കേന്ദ്രീരിക്കുന്നു.

ഇത്തവണ ജെ.ഇ.ഇ മെയിന്‍സ് ചെറിയ വ്യത്യാസത്തില്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികളെ തുടര്‍ന്നുള്ള വര്‍ഷത്തില്‍ വിജയത്തിലേക്ക് നയിക്കാനുള്ള ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കഴിവില്‍ എഡ്യൂപാര്‍ട്ടിന്റെ സ്ഥാപകന്‍ അജാസ് മുഹമ്മദ് ജാന്‍ഷര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. മികച്ച പരിശീലനത്തിലൂടെ വിദ്യാര്‍ത്ഥികള്‍ ജെഇഇയില്‍ ഉയര്‍ന്ന സ്‌കോര്‍ നേടുമെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം മുതല്‍ 7, 8, 9, 10ആം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ജെ.ഇ.ഇ, നീറ്റ് ഫൗണ്ടേഷന്‍ ക്ലാസുകള്‍ എഡ്യുപോര്‍ട്ട് ആരംഭിക്കും. ഇതിലൂടെ വിദ്യാര്‍ഥികളില്‍ ചെറുപ്പം മുതലേ മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രൊഫഷണലുകള്‍ക്കായി അക്കാദമിക് അടിത്തറ സൃഷ്ടിക്കാനും മികച്ച വിജയം നേടാനും.

ജെ.ഇ.ഇ, നീറ്റ് തയ്യാറെടുപ്പുകളിലേക്കുള്ള പരമ്പരാഗത സമീപനത്തില്‍ മാറ്റം വരുത്തുന്നതാണ് എഡ്യുപ്പോര്‍ട്ടിന്റെ അഡാപ്റ്റീവ് ലേണിംഗ്. അക്കാദമിക് പ്രകടനം മെച്ചപ്പെടുത്തുക മാത്രമല്ല, വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആത്മവിശ്വാസവും പഠനത്തോടുള്ള ഇഷ്ടവും വളര്‍ത്തുകയും ചെയ്യുന്നു. ഇന്ത്യയിലെ ആദ്യത്തെയും ഏറ്റവും വലുതുമായ അഡാപ്റ്റീവ് ലേര്‍ണിംഗ് റെസിഡന്‍ഷ്യല്‍ ക്യാമ്പസ്, എഡ്യുപ്പോര്‍ട്ട് ഈ വര്‍ഷം മലപ്പുറത്ത് ആരംഭിക്കുമെന്നും അജാസ് മുഹമ്മദ് ജാന്‍ഷര്‍ പറഞ്ഞു.

Read Also : കീം പരീക്ഷ ഈ അധ്യയന വർഷം മുതൽ ഓൺലൈനായി നടത്തും; മന്ത്രി ഡോ.ആർ ബിന്ദു

മലപ്പുറത്തെ എഡ്യൂപോര്‍ട്ട് റെസിഡന്‍ഷ്യല്‍ കാമ്പസ് വിദ്യാര്‍ത്ഥികള്‍ക്ക് ജെ.ഇ.ഇ നീറ്റ് പരിശീലനത്തിന് ഏറ്റവും അനുകൂലമായ അന്തരീക്ഷമാണ് ഒരുക്കുന്നത്. മികച്ച ക്ലാസ് റൂം സൗകര്യങ്ങളുമുണ്ട്. മികച്ച പഠന അന്തരീക്ഷവും താമസ സൗകര്യവും നല്ല ഭക്ഷണവും വാഗ്ദാനം ചെയ്യുന്നത് വഴി ജെഇഇ, നീറ്റ് എന്ന പേടി സ്വപ്നം വിദ്യാര്‍ത്ഥികള്‍ക്കില്ലാതാകുന്നു. പഠനത്തോടൊപ്പം എഡ്യൂപോര്‍ട്ട് വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിന് കൂടി മുന്‍ഗണന നല്‍കിയാണ് മുന്നേറുന്നത്.എഡ്യൂപാര്‍ട്ടിന്റെ വിജയഗാഥ മെഡിക്കല്‍, എഞ്ചിനീയറിംഗ് മേഖലകളിലെ അടുത്ത തലമുറയിലെ നേതാക്കളെ വളര്‍ത്തിയെടുക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കും.

Story Highlights: Eduport scored in JEE Main exam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here