വന്യജീവി ആക്രമണം; വയനാട്ടിൽ മന്ത്രി സംഘത്തെ തടയുമെന്ന് നാട്ടുകാർ

വയനാട്ടിലെ വന്യജീവി ആക്രമണം. ജില്ലയെ അവഗണിച്ച മന്ത്രി സംഘത്തെ തടയുമെന്ന് നാട്ടുകാർ. വയനാട്ടിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് നാട്ടുകാരുടെ മുന്നറിയിപ്പ്. എ കെ ശശീന്ദ്രനെയും സംഘത്തെയും കരിങ്കൊടി കാട്ടി പ്രതിഷേധിക്കുമെന്ന് യുഡിഎഫ് സംഘടനകൾ അറിയിച്ചു.
വന്യമൃഗങ്ങളെ നേരിടുന്ന തങ്ങൾ പൊലീസിനെ ഭയകുന്നില്ലെന്ന് സമരക്കാർ അറിയിച്ചു. തുടർച്ചയായി വന്യജീവി ആക്രമണം നടന്നിട്ടും സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് നാട്ടുകാർ അറിയിച്ചു.
വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രിതല സംഘം വയനാട്ടിലേക്ക് പുറപ്പെട്ടു. മന്ത്രിമാരായ കെ രാജൻ, എ കെ ശശീന്ദ്രൻ, എം ബി രാജേഷ് എന്നിവരാണ് സംഘത്തിലുള്ളത്. അതേസമയം ദൗർഭാഗ്യകരമായ സംഭവങ്ങൾ വയനാട്ടിൽ ഉണ്ടാകുന്നുവെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. പോളിൻ്റെ മരണത്തിൽ അതീവ ദുഖം രേഖപ്പെടുത്തുന്നുവെന്നും വിദഗ്ധ ചികിത്സക്കുള്ള ക്രമീകരണം ചെയ്തിരുന്നുവെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
പോളിൻ്റെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നൽകും. അദ്ദേഹത്തെ കോഴിക്കോട് എത്തിക്കുന്നതിൽ വീഴ്ച ഉണ്ടായിട്ടില്ല. എന്നാൽ കുടുംബത്തിൻ്റെ പരാതി പരിശോധിക്കുമെന്നും എ കെ ശശീന്ദ്രൻ വ്യക്തമാക്കി.
ജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻ്റുമാരേയും യോഗത്തിലേക്ക് ക്ഷണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ബേലൂർ മഖ്നയെ പിടികൂടാനുള്ള ശ്രമം തുടരുന്നുവെന്നും ആനയെ പിടികൂടാൻ തന്നെയാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.
Story Highlights: protest against kerala govt in vayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here