Advertisement

രാഹുൽ ഗാന്ധി വയനാട്ടിലേക്ക്; ജോഡോ യാത്ര നിർത്തിവെച്ചു

February 17, 2024
1 minute Read
'BJP-RSS can't intimidate me'; Rahul Gandhi

വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി വയനാട്ടിലേക്ക്.ഇന്ന് വയനാട്ടിലേക്ക് പുറപ്പെടും. ഇന്ന് വൈകിട്ട് കേരളത്തിലേക്ക് പോകും. 5 മണിക്ക് വാരണാസിയിൽ നിന്നും കേരളത്തിൽ എത്തും. ദേശീയ തലത്തിലേക്ക് വിഷയം ഉയർന്നതോടെ സ്ഥലം എം പിയും കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷനുമായ രാഹുൽ ഗാന്ധിയും വയനാടൻ ജനതക്കൊപ്പമെത്തും. ഭാരത് ജോ‍ഡോ ന്യായ് യാത്രക്ക് ചെറിയ ഇടവേള നൽകിയാണ് രാഹുൽ വയനാട്ടിലേക്ക് പറന്നെത്തുക.

ജോഡോ യാത്ര നിർത്തിവെച്ചാണ് രാഹുൽ ഗാന്ധി വയനാട്ടിലേക്ക് എത്തുക. ഇന്നലെ അദ്ദേഹം കളക്ടറുമായി ബന്ധപ്പെടുകയും വിവരങ്ങൾ തിരക്കുകയും ചെയ്‌തു. ഡൽഹിയിൽ വിവിധ കേന്ദ്രവുമായി ബന്ധപ്പെട്ട ഇടപെടലുകൾ അദ്ദേഹം നടത്തുകയും ചെയ്‌തു.

ജനങ്ങൾക്കൊപ്പം നിൽക്കുക എന്നതാണ് എന്റെ ചുമതല. ജനങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കണം. വയനാട്ടിൽ തന്‍റെ സാന്നിധ്യം അടിയന്തരമായി ആവശ്യമാണെന്ന ബോധ്യമുള്ള രാഹുൽ ഗാന്ധിക്ക് ഇന്ന് വൈകുന്നേരം 5 മണിക്ക് വാരണാസിയിൽ നിന്ന് വയനാട്ടിലേക്ക് പുറപ്പെടുമെന്നാണ് ജയ്റാം രമേശ് പറഞ്ഞത്. നാളെ ഉച്ചവരെ വയനാട്ടിൽ നിന്ന ശേഷം ഭാരത് ജോഡോ ന്യായ് യാത്ര പുനഃരാരംഭിക്കാനായി 3 മണിക്ക് പ്രയാഗ്‌രാജിലേക്ക് രാഹുൽ തിരിച്ചെത്തും.

Story Highlights: Rahul Gandhi in Vayand today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top