‘കനേഡിയന്‍ കമ്പനിയുമായി ബന്ധപ്പെടുത്തി വാസ്തവവിരുദ്ധമായ ആരോപണമുന്നയിച്ചു’; വീണാ വിജയന്റെ പരാതിയില്‍ ഷോണ്‍ ജോര്‍ജിനെതിരെ കേസ്

ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിനെതിരെ കേസെടുത്ത് തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസ്. മുഖ്യമന്ത്രിയുടെ മകള്‍ ടി വീണയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. വീണയെക്കുറിച്ച് ഷോണ്‍ ഉന്നയിച്ച കനേഡിയന്‍ കമ്പനിയുമായി ബന്ധപ്പെട്ട ആരോപണത്തിന്റെ പേരിലാണ് വീണ ഷോണിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. (case against Shone George in Veena Vijayan’s complaint)
എക്‌സാലോജിക്-സിഎംആര്‍എല്‍ കേസുമായി ബന്ധപ്പെട്ട് ഷോണ്‍ ജോര്‍ജ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ദി സ്‌കൈ 11 എന്ന കമ്പനിയ്‌ക്കെതിരെ ചില ആരോപണങ്ങള്‍ ഉന്നയിച്ചത്. ഈ കമ്പനിയില്‍ വീണാ വിജയന് പങ്കാളിത്തമുണ്ടെന്നായിരുന്നു ഷോണ്‍ ജോര്‍ജിന്റെ ആരോപണം. ഇതിന്റെ പേരില്‍ രാഷ്ട്രീയ വിവാദം കൂടി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് വീണ സൈബര്‍ പൊലീസിന് പരാതി നല്‍കിയത്.
Read Also : ‘പാക് തെരഞ്ഞെടുപ്പിൽ എതിരാളികളെ ഞെട്ടിച്ച് ഇമ്രാൻ്റെ പാർട്ടി’; പിടിഐ മുന്നേറ്റം, അക്രമണങ്ങളിൽ 12 മരണം
വീണയ്‌ക്കെതിരെ കനേഡിയന്‍ കമ്പനിയുമായി ബന്ധപ്പെടുത്തി വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞെന്നതിലാണ് ഇപ്പോള്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. രാഷ്ട്രീയലക്ഷ്യങ്ങള്‍ വച്ച് ഷോണ്‍ തന്റെ പേര് അനാവാശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചെന്നും വീണാ വിജയന്റെ പരാതിയിലുണ്ടായിരുന്നു. വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
Story Highlights: case against Shone George in Veena Vijayan’s complaint
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here