വടകരയില്‍ കെ കെ ശൈലജ; കോഴിക്കോട് എളമരം കരീം; സിപിഐഎം ജില്ലാ കമ്മിറ്റിയുടെ തീരുമാനങ്ങള്‍ ഇങ്ങനെ

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് എളമരം കരീമും വടകരയില്‍ കെ കെ ശൈലജയും ഇടത് സ്ഥാനാര്‍ത്ഥികളായി മത്സരിക്കും. ഇന്ന് കോഴിക്കോട് ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് രണ്ട് സ്ഥാനാര്‍ത്ഥികളുടേയും പേര് സംബന്ധിച്ച തീരുമാനമെടുത്തത്. രണ്ട് പേരുകളും സംസ്ഥാന കമ്മിറ്റിയ്ക്ക് കൈമാറിയിട്ടുണ്ട്. സംസ്ഥാന നേതൃത്വം ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കുമെന്നാണ് വിവരം. (K K. Shailaja will be the LDF candidate Vadakara Loksabha election 2024)
കെ കെ ശൈലജ നിലവില്‍ മട്ടന്നൂരിലെ എംഎല്‍എയാണ്. ഒന്നാം പിണറായി വിജയന്‍ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജയുടെ നേതൃത്വത്തില്‍ നടന്ന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ടിരുന്നു. കോഴിക്കോടും വടകരയും നിലവില്‍ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളാണ്. ഏതുവിധേനെയും ഈ സീറ്റുകള്‍ പിടിച്ചടക്കാനാണ് എല്‍ഡിഫ് ഇത്തവണ ശ്രമിക്കുന്നത്.
Read Also : ‘പാക് തെരഞ്ഞെടുപ്പിൽ എതിരാളികളെ ഞെട്ടിച്ച് ഇമ്രാൻ്റെ പാർട്ടി’; പിടിഐ മുന്നേറ്റം, അക്രമണങ്ങളിൽ 12 മരണം
കോഴിക്കോട് അവസാന നിമിഷത്തില്‍ എളമരം കരീമിന്റേയും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫിന്റേയും പേരുകളാണ് ഉയര്‍ന്ന് കേട്ടിരുന്നത്. കോഴിക്കോട് ജില്ലയില്‍ ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യത കണക്കിലെടുത്ത് അവസാന നിമിഷം എളമരം കരീമിന് നറുക്ക് വീഴുകയായിരുന്നു.
Story Highlights: K K. Shailaja will be the LDF candidate Vadakara Loksabha election 2024
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here