ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തി അനുഗ്രഹം വാങ്ങി ഫ്രാന്‍സിസ് ജോര്‍ജ്; കോട്ടയത്ത് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം

കോട്ടയത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ട് മുന്നണികള്‍. ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തി അനുഗ്രഹം വാങ്ങി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു.(Loksabha election campaigns started in Kottayam)
കോട്ടയത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചാരണം നേരത്തെ തന്നെ ആരംഭിച്ചിരുന്നു. കേരള കോണ്‍ഗ്രസുകള്‍ തമ്മിലുള്ള നേര്‍ക്ക് നേര്‍ പോരാട്ടത്തിനാണ് കോട്ടയത്ത് കളമൊരുങ്ങിയിരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രചരണ രംഗത്തും ജോസ് ജോസഫ് വിഭാഗങ്ങള്‍ സജീവമാണ്.
Read Also : ടി പി ചന്ദ്രശേഖരൻ വധക്കേസ്; അപ്പീലുകളിൽ ഹൈക്കോടതി വിധി നാളെ
പ്രമുഖരെ നേരിട്ട് കാണുന്ന തിരക്കിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ആയതോടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെയും ഉടന്‍ പ്രഖ്യാപിക്കും. ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പള്ളി തന്നെ എത്തിയേക്കും.
Story Highlights: Loksabha election campaigns started in Kottayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here