Advertisement

ഗതാഗത സെക്രട്ടറി സ്ഥാനത്ത് നിന്ന് ബിജു പ്രഭാകറിനെ മാറ്റി; വ്യവസായ വകുപ്പ് സെക്രട്ടറിയായി പുതിയ നിയമനം

February 19, 2024
0 minutes Read
Biju Prabhakar appointed as Secretary of Industries Department

ഗതാഗത സെക്രട്ടറി സ്ഥാനത്ത് നിന്നും ബിജു പ്രഭാകറിനെ മാറ്റി. ബിജു പ്രഭാകർ ചീഫ് സെക്രട്ടറിക്ക്‌ കത്ത് നൽകിയത് അനുസരിച്ചാണ് അദ്ദേഹത്തെ ഈ സ്ഥാനത്ത് നിന്ന് മാറ്റിയത്. വ്യവസായ വകുപ്പ് സെക്രട്ടറി ആയാണ് അദ്ദേഹത്തെ മാറ്റി നിയമിച്ചത്. കെ വാസുകിക്കാണ് ഗതാഗത വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല. ബിജു പ്രഭാകറിന് റെയിൽവെ, മെട്രോ, ഏവിയേഷൻ എന്നിവയുടെ അധിക ചുമതല തുടരും. അർജുൺ പാണ്ഡ്യനാണ് പുതിയ ലേബർ കമ്മീഷണർ.

മന്ത്രി ഗണേഷ് കുമാറുമായുള്ള അതൃപ്തിയെ തുടർന്നാണ് ബിജു പ്രഭാകർ മാറ്റം ആവശ്യപ്പെട്ടതെന്ന് സൂചനകൾ ഉണ്ടായിരുന്നു. കെഎസ്ആര്‍ടിസി സിഎംഡി സ്ഥാനത്തുനിന്ന് തന്നെ മാറ്റാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ ബിജു പ്രഭാകര്‍ ഈ മാസം 17 വരെ അവധിയില്‍ പ്രവേശിച്ചിരുന്നു. ഒഴിച്ചുകൂടാനാകാത്ത വ്യക്തിപരമായ കാരണം എന്ന് വിശദീകരിച്ചാണ് ബിജു പ്രഭാകര്‍ അവധിയെടുത്തത്.

പല വിഷയങ്ങളിലും മന്ത്രി ഗണേഷ് കുമാര്‍ പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തിയപ്പോള്‍ അത് മാനേജ്‌മെന്റിന്റെ പിടിപ്പുകേടായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ ബിജു പ്രഭാകറിന് ആദ്യം മുതല്‍ തന്നെ സിഎംഡി സ്ഥാനത്തുനിന്ന് തന്നെ മാറ്റണം എന്ന നിലപാടാണ് ഉണ്ടായിരുന്നത്. ഇലക്ട്രിക് ബസുമായി ബന്ധപ്പെട്ട വിഷയത്തിലും ഗണേഷ് കുമാറിന്റെ നിലപാട് ഭിന്നത രൂക്ഷമാക്കിയിരുന്നു.

ലാഭകരമല്ലാത്ത ഇലക്ട്രിക് ബസ് ഇനി വാങ്ങില്ലെന്ന മന്ത്രി കെബി ഗണേഷ് കുമാറിന്റെ പ്രസ്താവന വിവാദമായിരുന്നു. ഇലക്ട്രിക് ബസ് സര്‍വീസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് മന്ത്രിക്ക് ലഭിക്കുന്നതിന് മുമ്പെ മാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ ലഭിച്ചുവെന്ന പരാതിയും ഉയര്‍ന്നിരുന്നു. ഇലക്ട്രിക് ബസിലടകം നയപരമായ പല കാര്യങ്ങളിലും മന്ത്രി ഗണേഷ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസമാണ് സിഎംഡി സ്ഥാനത്തുനിന്ന് തന്നെ മാറ്റാനുള്ള ബിജു പ്രഭാകറിന്റെ ആവശ്യത്തിന് പിന്നിലെന്ന് വിലയിരുത്തപ്പെട്ടിരുന്നു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top