Advertisement

സ്വർണവിലയിൽ നേരിയ വർധന; ഇന്ന് പവന് വർധിച്ചത് 200 രൂപ

February 19, 2024
Google News 2 minutes Read
gold rate increased by 200rs

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 25 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5745 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 45,960 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 20 രൂപ വർധിച്ച് 4755 രൂപയിലെത്തി. ( gold rate increased by 200rs )

ഫെബ്രുവരി മാസത്തിന്റെ ആദ്യ പകുതിയിൽ സ്വർണവില ഇടിയുകയായിരുന്നെങ്കിലും രണ്ടാം പകുതിയായപ്പോഴേക്കും വില തിരിച്ചുകയറി വരികയാണ്. സംസ്ഥാനത്തെ വെള്ളി വിലയിലും ഇന്ന് വർധനയുണ്ടായിട്ടുണ്ട്. ഗ്രാമിന് രണ്ട് രൂപ വർധിച്ച് വെള്ളി വില 78 രൂപയിലെത്തി.

ഈ മാസത്തിന്റെ തുടക്കത്തിൽ 46,520 രൂപയായിരുന്നു സ്വർണവില. ഫെബ്രുവരി രണ്ടിന് 46,640 രൂപയായി ഉയർന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തിയിരുന്നു.

Story Highlights: gold rate increased by 200rs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here