ഹൈറിച്ച് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്; മുഖ്യപ്രതി ഇ.ഡിക്ക് മുന്നില്‍ ഹാജരായി

ഹൈറിച്ച് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന പ്രതി ഇഡിക്ക് മുന്നില്‍ ഹാജരായി. മുഖ്യപ്രതിയും കമ്പനി ഉടമയുമായ പ്രതാപനാണ് ഹാജരായത്. കേസില്‍ 1630 കോടിയുടെ തട്ടിപ്പ് നടന്നെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍.(Highrich Online Financial Scam)
ഇതാദ്യത്തെ തവണയാണ് ഹൈറിച്ച് കേസിലെ പ്രതി അന്വേഷണസംഘത്തിന് മുന്നിലെത്തുന്നത്. പ്രദീപനെ വിശദമായി ഇഡി ചോദ്യം ചെയ്യും. ഹൈറിച്ചിന് മറവില്‍ 1600കോടിക്ക് മുകളില്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
Read Also : തിരുവനന്തപുരത്ത് വിചാരണയ്ക്ക് കൊണ്ടുവന്ന പ്രതികൾ പരസ്പരം ആക്രമിച്ചു
നേരത്തെ ഇഡിയുടെ അന്വേഷണത്തിന് പിന്നാലെ കെഡി പ്രതാപനും ഭാര്യ ശ്രീനയും ഒളിവില്‍ പോയിരുന്നു. പിന്നാലെ മുന്‍കൂര്‍ ജാമ്യാപേക്ഷയും നല്‍കി. എന്തുകൊണ്ട് പ്രതികള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുന്നില്ലെന്ന് കോടതിയും ചോദിച്ചിരുന്നു. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് ഇഡിയും ആവശ്യപ്പെട്ടതോടെയാണ് മുഖ്യപ്രതി ഇന്ന് ഹാജരായത്.
Story Highlights: Highrich Online Financial Scam main accused appeared before ED
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here