മകൻ്റെ പ്രൊഫൈൽ ഫോട്ടോയുള്ള നമ്പറിൽ നിന്ന് തട്ടിപ്പുകാരുടെ വിളി, പത്തനംതിട്ടയിൽ പ്രതിരോധവകുപ്പ് ഉദ്യോഗസ്ഥന്‍റെ 45 ലക്ഷം തട്ടി

പത്തനംതിട്ടയിൽ സിബിഐ ചമഞ്ഞ് ഭീഷണിപ്പെടുത്തി മുൻ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥന്‍റെ 45 ലക്ഷം തട്ടി. കുഴിക്കാല സ്വദേശി കെ. തോമസിൽ നിന്നാണ് പണം തട്ടിയെടുത്തത്. മകൻ്റെ പ്രൊഫൈൽ ഫോട്ടോയുള്ള നമ്പറിൽ നിന്നാണ് തട്ടിപ്പുകാരുടെ വിളിയെത്തിയത്.
രണ്ട് ഘട്ടമായാണ് 45 ലക്ഷം കൈമാറിയത്. പത്തനംതിട്ട സൈബർ സെല്ലിൽ പരാതി നൽകി. അനധികൃത പണമെന്ന് സംശയം എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. പരിശോധനയ്ക്ക് ശേഷം പണം തിരികെ നൽകുമെന്നും ഉറപ്പ് കൊടുത്തുവെന്നും പരാതി. തെളിവുകൾ ശേഖരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
Story Highlights : Defence Department official robbed of Rs 45 lakh in Pathanamthitta
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here