മസാല ബോണ്ട് കേസ്; ഇ.ഡി സമൻസ് ചോദ്യം ചെയ്തുള്ള തോമസ് ഐസക്കിൻ്റെ ഹർജി ഇന്ന് പരിഗണിക്കും

മസാലബോണ്ട് കേസിൽ ഇ.ഡി സമൻസ് ചോദ്യം ചെയ്തുള്ള തോമസ് ഐസക്കിൻ്റെയും കിഫ്ബിയുടെയും ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്വേഷണവുമായി സഹകരിക്കുന്നതിൻ്റെ ഭാഗമായി ഒറ്റത്തവണ കോടതിയുടെ നിരീക്ഷണത്തിൽ ചോദ്യംചെയ്യലിന് ഹാജരായിക്കൂടെ എന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആരാഞ്ഞിരുന്നു. ഇക്കാര്യത്തിലാണ് കിഫ്ബിയും തോമസ് ഐസക്കും മറുപടി നൽകുക.
കോടതി മുന്നോട്ടുവച്ച നിർദേശവുമായി സഹകരിക്കുമോ എന്ന കാര്യം ഇന്ന് ഇരുകൂട്ടരും ഹൈക്കോടതിയെ അറിയിക്കും. മുന്നോട്ടുവച്ച ഉപാധികൾ ഇരുകൂട്ടരും അംഗീകരിച്ചില്ലെങ്കിൽ കേസിന്‍റെ മെറിറ്റ് പരിഗണിച്ച് വിഷയത്തിൽ അന്തിമതീർപ്പ് കൽപ്പിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Story Highlights: kerala high court thomas isaac masala bond
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here