ബലാത്സംഗത്തിനിരയായ യുവതിയെ ജഡ്ജി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി

ത്രിപുരയിൽ ബലാത്സംഗത്തിനിരയായ യുവതിയെ ജഡ്ജി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. പീഡന പരാതിയിൽ മൊഴി രേഖപ്പെടുത്താനെത്തിയ പെൺകുട്ടിയെ മജിസ്‌ട്രേറ്റ് ചേംബറിൽ വച്ച് മോശമായി സ്പർശിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തെന്നാണ് ആരോപണം. അതിജീവിതയുടെ പരാതിയിൽ മൂന്നംഗ സമിതി അന്വേഷണം ആരംഭിച്ചു.
ഫെബ്രുവരി 16 നാണ് സംഭവം. ബലാത്സംഗക്കേസിൽ മൊഴി രേഖപ്പെടുത്താൻ കമാൽപൂരിലെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിൻ്റെ ചേംബറിൽ എത്തിയതായിരുന്നു പെൺകുട്ടി. മൊഴി രേഖപ്പെടുത്തുന്നതിനിടെ ജഡ്ജി പെൺകുട്ടിയുടെ ശരീരത്തിൽ മോശമായി സ്പർശിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. പുറത്ത് വന്ന യുവതി സംഭവം ഭർത്താവിനെയും അഭിഭാഷകനെയും അറിയിക്കുകയായിരുന്നു.
അഭിഭാഷകൻ്റെ ഉപദേശപ്രകാരം യുവതി കമാൽപൂരിലെ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജിക്ക് പരാതി നൽകി. യുവതിയുടെ ഭർത്താവും കമാൽപൂർ ബാർ അസോസിയേഷനിൽ പ്രത്യേക പരാതി നൽകിയിട്ടുണ്ട്. അതിജീവിതയുടെ പരാതിയിൽ ജില്ലാ സെഷൻസ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി അന്വേഷണം ആരംഭിച്ചു.
Story Highlights: Rape Survivor Alleges Sexual Assault By Tripura Judge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here