Advertisement

വി ഡി സതീശനും കെ സുധാകരനും നയിക്കുന്ന സമരാഗ്നി എറണാകുളം ജില്ലയിലേക്ക്

February 19, 2024
Google News 1 minute Read

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ വി ഡി സതീശനും കെ സുധാകരനും നയിക്കുന്ന സമരാഗ്നി എറണാകുളം ജില്ലയിലേക്ക്. ആലുവയിലും മറൈൻ ഡ്രൈവിലും ഇന്ന് പൊതുസമ്മേളനം മറൈൻ ഡ്രൈവിലെ പൊതു സമ്മേളനം തെലങ്കാന ഉപമുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും.

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നടപടികള്‍ തുറന്ന് കാട്ടാനുളള സമരാഗ്നി 14 ജില്ലകളിലും പര്യടനം നടത്തും. കേരളത്തിന്‍റെ ചുമതല വഹിക്കുന്ന ദീപാദാസ് മുന്‍ഷി, രമേശ് ചെന്നിത്തല, ശശി തരൂര്‍, എം.എം ഹസന്‍, കെ.മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

എല്ലാ ജില്ലകളിലും പൊതുസമ്മേളനങ്ങളാണ് സംഘടിപ്പിക്കുന്നത്. വ്യത്യസ്ത മേഖലകളില്‍ കഷ്ടതകള്‍ അനുഭവിക്കുന്ന സാധാരണക്കാരുമായി കൂടിക്കാഴ്ച നടത്തി അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കും.29ന് തിരുവനന്തപുരത്താണ് സമരാഗ്നിയുടെ സമാപനം.

Story Highlights: Samaragni in Eranakulam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here