‘സമരാഗ്നി’ യാത്രയുടെ എറണാകുളം പര്യടനം ഇന്ന് അവസാനിക്കും

കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് എതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയുടെ എറണാകുളം ജില്ലയിലെ പര്യടനം ഇന്ന് അവസാനിക്കും. മൂവാറ്റുപുഴയിലെ സമ്മേളനത്തോടെയാണ് സമാപനം. ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികളുമായി നേതാക്കൾ ഇന്ന് കൂടിക്കാഴ്ച നടത്തും. രണ്ടു ദിവസങ്ങളിലായാണ് എറണാകുളത്ത് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. പ്രക്ഷോഭ യാത്രയുടെ ആദ്യദിനം ആലുവയിലും മറൈൻ ഡ്രൈവിലുമായി രണ്ട് പൊതുസമ്മേളനങ്ങളാണ് നടന്നത്. കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ നിരവധിപേർ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
Story Highlights: Congress ‘Samaragni’ Yatra
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here