Advertisement

മൈഗ്രേഷൻ ലോയർ താര എസ്സ് നമ്പൂതിരിയോടൊപ്പം മൈഗ്രേഷൻ എക്സ്പോ മിഡിൽ ഈസ്റ്റിൽ; ടി പി ശ്രീനിവാസൻ പങ്കെടുക്കും

February 20, 2024
Google News 10 minutes Read

നിരവധി ജോലി സാധ്യതകൾ മുൻ നിർത്തിയും മിച്ചപ്പെട്ട ജീവിത നിലവാര സാഹചര്യങ്ങൾ തേടിയും ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്നവരുടെ എണ്ണം ദിനം പ്രതി കൂടി വരികയാണ്. കുടിയേറ്റക്കാരുടെ ഈ പട്ടികയിൽ ഒട്ടും പിന്നിലല്ല പ്രവാസികൾ.

എൻജിനീയർമാർ നഴ്സുമാർ ഐടി പ്രൊഫഷണൽസ് തുടങ്ങിയ ജോലികൾ ചെയ്യുന്ന സ്‌കിൽഡ് പ്രൊഫഷണൽസിന്‌ വളരെയധികം ജോലി സാധ്യതയാണ് ഓസ്‌ട്രേലിയയിൽ ഉള്ളത്. ഇതെല്ലം അറിയാമെങ്കിലും ആളുകൾ അല്പമെങ്കിലും മടിക്കുന്നതിന്റെ പ്രധാന കാരണം വിശ്വാസയോഗ്യമായ ഇടത്ത് നിന്നും അറിവും മാർഗനിർദേശങ്ങളും ലഭിക്കാത്തതാണ്. ഇതിനൊരു ഉത്തരവുമായി പ്രവാസികൾക്കിടയിലേക്ക് എത്തുകയാണ് ഫ്ലൈവേൾഡ് 2024 ലെ ഏറ്റവും വലിയ മൈഗ്രേഷൻ എക്സ്പോയുമായി.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ഫെബ്രുവരി 23ആം തിയതി റിയാദിൽ വെച്ചും 24ന് ദമ്മാമിൽ വെച്ചും 25ന് ദുബായിലുമാണ് ഈ എക്സ്പോ നടത്തപ്പെടുന്നത്. പ്രശസ്ത ഓസ്ട്രേലിയൻ മൈഗ്രേഷൻ ലോയർ ആയ താര എസ് നമ്പൂതിരിയുടെയും മുൻ ഇന്ത്യൻ നയതന്ത്രജ്ഞനും, കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിൻ്റെ തലവനും, സോമയ്യ വിദ്യാവിഹാർ യൂണിവേഴ്സിറ്റിയിലെ എമിനൻസിൻ്റെ അനുബന്ധ പ്രൊഫസറുമായ ടി പി ശ്രീനിവാസന്റെയും നേതൃത്വത്തിലാണ് ഈ എക്സ്പോ നടത്തപ്പെടുന്നത്.

ഓസ്‌ട്രേലിയയിലേക്ക് മൈഗ്രേറ്റ് ചെയ്യാൻ യോഗ്യരായവർക്ക് ഏറ്റവും മികച്ച ഒരു അവസരം ഒരുക്കുകയാണ് ഫ്ലൈ വേൾഡ് എക്സ്പോയിലൂടെ. പ്രവേശനം തികച്ചും സൗജന്യമായ ഈ എക്സ്പോയിൽ നിങ്ങൾക്ക് മൈഗ്രേഷൻ ലോയറോട് നേരിട്ട് സംശയങ്ങൾ ചോദിച്ച് മനസ്സിലാക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. സ്കിൽഡ് പ്രൊഫഷനൻസിന് ഓസ്ട്രേലിയയിൽ സാധ്യമായ തൊഴിലവസരങ്ങളെക്കുറിച്ചും പി ആർ കരസ്ഥമാക്കാനുള്ള എളുപ്പവഴികളെക്കുറിച്ചും താര എസ് നമ്പൂതിരി ജനങ്ങളോട് നേരിട്ട് സംവദിക്കുന്നു.

ഓസ്ട്രേലിയ കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് പഠനത്തിനും തൊഴിലവസരങ്ങൾക്കുമായി മൈഗ്രേഡ് ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. പക്ഷേ കൃത്യമായ അറിവുകളിലൂടെ നമുക്ക് സാധ്യമായ അവസരങ്ങളെ കുറിച്ച് മനസ്സിലാക്കി മുന്നോട്ട് പോകാൻ സാധിക്കുമ്പോഴാണ് വിജയകരമായ മൈഗ്രേഷൻ സാധ്യമാകുന്നത്. ഇതിനുള്ള ആദ്യ ചുവടാണ് ഈ മൈഗ്രേഷൻ എക്സ്പോ. ഓരോരുത്തരുടെയും പ്രൊഫൈലുകളും സാധ്യതകളും മനസ്സിലാക്കിയാണ് ഫ്ലൈവേൾഡ് നിങ്ങളെ മുന്നോട്ട് നയിക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വർഷം 4400 ൽ പരം പി ആർ ഇൻവിറ്റേഷനുകളാണ് ഫ്ലൈവേൾഡിന്റെ ഗ്ലോബൽ ഓഫീസുകൾ വഴി നേടി കൊടുക്കാൻ സാധിച്ചത്. മൈഗ്രേഷൻ മേഖലയെ സംബന്ധിച്ചിടത്തോളം ഇതൊരു വൻ നേട്ടമാണ്. പിഴവുകൾ ഒന്നും കൂടാതെ കൃത്യമായി ഫയലുകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്നതും ഓസ്ട്രേലിയയിൽ കാലങ്ങളായി പ്രവർത്തിക്കുന്ന ലോയർ ഫേം എന്ന മികവുമാണ് ഈ ചരിത്ര നേട്ടത്തിലേക്ക് എത്താൻ ഫ്ലൈവേൾഡിനെ സഹായിച്ചത് .

വിദേശ പഠനം ആഗ്രഹിക്കുന്ന കുട്ടികൾക്കിടയിൽ ആണെങ്കിലും വൻ സ്വീകാര്യതയാണ് ഫ്ലൈവേൾഡിന് ഉള്ളത്. അവരുടെ കഴിവിനും അഭിരുചിക്കും ചേരുന്ന കോഴ്സുകൾ ഏതാണെന്നും അത് എവിടെ പഠിക്കണം എന്നും കൃത്യമായ വ്യക്തത ഇവിടത്തെ കരിയർ സ്പെഷ്യലിസ്റ്റുകൾ വിദ്യാർത്ഥികൾക്കായി നൽകുന്നു. പഠനത്തിനും തൊഴിൽ സാധ്യതകൾക്കുമായി വിദേശത്തേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ചൊരു അവസരം തന്നെയായിരിക്കും ഇത്.

ഫ്ലൈവേൾഡിന്റെ പ്രിൻസിപ്പൽ സോളിസിറ്റർ ആയ താര എസ്സ് നമ്പൂതിരിക്കൊപ്പം ഫ്ലൈവേൾഡ് CEO റോണി ജോസഫ് , COO പ്രിൻസ് ജേക്കബ് എബ്രഹാം, UK ഡയറക്ടർ ടിൻസ് എബ്രഹാം എന്നിവരോടൊപ്പം ഫ്ലൈവേൾഡ് മിഡിൽ ഈസ്റ്റ് ഓഫീസ്സ് പ്രതിനിധികളുടെയും സാന്നിധ്യം ഈ എക്സ്പോയിൽ ഉണ്ടായിരിക്കുന്നതാണെന്ന് വക്താക്കൾ അറിയിച്ചു.

Expo Venues :

23rd February 2024 – Holiday Inn, Al-Qasr, Riyadh (Time 3 pm – 8 pm)
24th February 2024 – Novotel Dammam Business Park, Dammam (Time 3 pm – 8 pm)
25th February 2024 – Flora Inn Hotel Dubai Airport, Dunai (Time 3 pm – 8 pm)

REGISTER HERE FOR THE EXPO : https://forms.gle/poCZtRMLo3fu2LrL8

കൂടുതൽ വിവരങ്ങൾക്ക്
വെബ്‌സൈറ്റ് : https://flyworldmigration.com.au/, https://flyworldeducation.com/
ഫോൺ : +971 462629060 / +971 543688699
ഇമെയിൽ : askus@flyworldau.com, enquiry@flyworldau.com

Office Address :
Bur Juman, Business Tower – Level 08, Office No: 805 Sheikh Khalifa Bin Zayed St, Al Mankhool-Dubai – United Arab Emirates

Story Highlights: Migration Expo in Middle East

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here