Advertisement

തൊടുപുഴ ലോ കോളേജിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണമേർപ്പെടുത്തും; വിദ്യാർത്ഥികളുടെ സമരം അവസാനിപ്പിച്ചു

February 21, 2024
Google News 1 minute Read
students protest principal response

തൊടുപുഴ ലോ കോളേജിൽ വിദ്യാർത്ഥികളുടെ സമരം അവസാനിപ്പിച്ചു. കോളജിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി. സബ് കളക്ടറുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം. പ്രിൻസിപ്പലിന് എതിരെ നടപടി വേണോ എന്നതിൽ തീരുമാനം പിന്നീടുണ്ടാകും. മാർക്ക് ദാനം യൂണിവേഴ്‌സിറ്റി സമിതി അന്വേഷിക്കും. റാഗിങ്ങ് പരാതി നിയപരമായി അന്വേഷിക്കും. പ്രതികാര നടപടി ഉണ്ടാകില്ലെന്നും ഉറപ്പ് നൽകി.

കോളേജ് കെട്ടിടത്തിന്റെ മുകളിൽ കയറിയാണ് വിദ്യാർഥികൾ ആത്മഹത്യ ഭീഷണി മുഴക്കിയത്. കോളേജിൽ മാർക്ക് ദാനം ആരോപിച്ച് സമരം ചെയ്ത വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതിനെതിരെയാണ് പ്രതിഷേധം. ഫയർ ഫോഴ്സും പൊലീസും തൊടുപുഴ തഹസീൽദാരും കോളജിലെത്തി അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും വിദ്യാർഥികൾ വഴങ്ങിയില്ല.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ഒടുവിൽ സബ് കലക്ടർ എത്തി. സസ്പെൻഷൻ നടപടി പിൻവലിക്കാമെന്ന മാനേജ്മെന്റ് തീരുമാനം വിദ്യാർഥികൾ തള്ളി. പ്രിൻസിപ്പൽ രാജി വയ്ക്കണമെന്നും തങ്ങൾക്കെതിരെ ചുമത്തിയ റാഗിങ് കേസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.

Story Highlights: Thodupuzha law college students protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here