Advertisement

ഡൽഹി മദ്യനയ അഴിമതി: അരവിന്ദ് കെജ്രിവാളിന് ഇഡിയുടെ ഏഴാം സമൻസ്

February 22, 2024
Google News 2 minutes Read
Arvind Kejriwal Summoned By Probe Agency For 7th Time

എക്സൈസ് നയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് സമൻസ്. ഫെബ്രുവരി 26ന് ഹാജരാകാനാണ് നിർദേശം. ഇത് ഏഴാം തവണയാണ് ഇഡി സമൻസ് അയയ്ക്കുന്നത്. സമൻസ് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി മേധാവി കേന്ദ്ര ഏജൻസിക്ക് മുന്നിൽ ഹാജരായിരുന്നില്ല.

വിഷയം കോടതിയുടെ പരിഗണനയിലാണ്. തീരുമാനമാകുന്നതുവരെ അന്വേഷണ ഏജൻസി കാത്തിരിക്കണമെന്നും കെജ്രിവാൾ കഴിഞ്ഞ സമൻസിനോട് പ്രതികരിച്ചിരുന്നു. ‘എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് തന്നെയാണ് കോടതിയെ സമീപിച്ചത്. വീണ്ടും വീണ്ടും സമൻസ് അയയ്‌ക്കുന്നതിന് പകരം ഇഡി കോടതിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് വേണ്ടത്’-കെജ്രിവാൾ കൂട്ടയർത്തു.

സമൻസ് അവഗണിക്കുകയാണെന്നും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി കെജ്രിവാളിനെതിരെ കേന്ദ്ര അന്വേഷണ ഏജൻസി ഡൽഹി കോടതിയെ സമീപിച്ചിരുന്നു. ഫെബ്രുവരി 14, ഫെബ്രുവരി 2, ജനുവരി 18, ജനുവരി 3, ഡിസംബർ 22, നവംബർ 2 എന്നീ തീയതികളിലാണ് അന്വേഷണ ഏജൻസി നേരത്തെ അഞ്ച് സമൻസുകൾ അയച്ചത്.

Story Highlights: Arvind Kejriwal Summoned By Probe Agency For 7th Time

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here