വാഹനമോടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം; ഘോഷയാത്രയിലേക്ക് കാർ പാഞ്ഞുകയറി 2 മരണം

രാജസ്ഥാനിൽ ഘോഷയാത്രയ്ക്കിടയിലേക്ക് കാർ പാഞ്ഞുകയറി 2 മരണം. വാഹനമോടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം സംഭവിക്കുകയും കാർ ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞു കയറുകയുമായിരുന്നു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
നാഗൗർ ജില്ലയിലുള്ള ദേഗാനയിലാണ് സംഭവം. വിശ്വകർമ ജയന്തിയോട് അനുബന്ധിച്ചാണ് ഘോഷയാത്ര സംഘടിപ്പിച്ചത്. ഘോഷയാത്ര കടന്നു പോകുന്നതിനിടെ വെള്ള ബൊലേറോ കാർ ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞു കയറുകയുമായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഡ്രൈവർക്ക് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ബൊലേറോയുടെ നിയന്ത്രണം നഷ്ടപ്പെട്ട് ആളുകളെ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ നിരവധി പേർക്ക് പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ അജ്മീറിലെ ആശുപത്രിയിലേക്ക് മാറ്റി.
Story Highlights: Driver suffers heart attack, rams Bolero into religious procession, 2 dead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here