Advertisement

സ്വർണവിലയിൽ നേരിയ വർധന; വിപണി നിരക്കുകളറിയാം

February 22, 2024
Google News 1 minute Read
Gold rate hiked kerala

കേരളത്തിൽ ഇന്ന് സ്വർണവിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. ഇന്ന് ​ഒരു ​ഗ്രാം സ്വർണത്തിന് ഒരു രൂപ കൂടി 5761 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 8 രൂപ വർധിച്ച് 46,088 രൂപയുമായി. ഇന്നലെ ഒരു ഗ്രാമിന് 5760 രൂപയും ഒരു പവന് 46,080 രൂപയുമായിരുന്നു വിപണി വില.(Gold rate hiked kerala)

സംസ്ഥാനത്ത് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന്റെ വിപണി വില ഇന്ന് 5761 രൂപയാണ്. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 6275 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4714 രൂപയുമാണ്.

അതേസമയം കേരളത്തിൽ ഇന്ന് വെള്ളിയുടെ വിലയിൽ നേരിയ തോതിൽ വർധനവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 77.30 രൂപയാണ്. ഒരു പവൻ വെള്ളിയുടെ വില 618.40 രൂപയുമാണ്.

Story Highlights: Gold rate hiked kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here