ബൈജു രവീന്ദ്രന് കമ്പനിയെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല; നിക്ഷേപകർ ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിനെ സമീപിച്ചു

ബൈജൂസ് ദി ലേണിങ് ആപ്പ് ഉടമ ബൈജു രവീന്ദ്രനെതിരെ നിക്ഷേപകർ ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിനെ സമീപിച്ചു. ഇന്ന് ചേർന്ന എക്സ്ട്രാ ഓർഡിനറി ജനറൽ യോഗത്തിലാണ് ഒരു വിഭാഗം നിക്ഷേപകർ ഇക്കാര്യമറിയിച്ചത്. ബൈജു രവീന്ദ്രന് കമ്പനിയെ മുന്നോട്ട് കൊണ്ടുപോകാൻ ഇനി കഴിയില്ലെന്നും ബൈജൂസിൽ ഫൊറൻസിക് ഓഡിറ്റ് നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
നിലവിലെ ഓഹരിയുടമകൾക്ക് കൂടുതൽ ഓഹരികൾ വിലക്കിഴിവിലോ അല്ലാതെയോ വാങ്ങാനുള്ള അധികാരം നൽകുന്ന റൈറ്റ്‍സ് ഇഷ്യൂ ചെയ്യാനുള്ള അവകാശം ബൈജൂസ് ഉടമകളിൽ നിന്ന് എടുത്ത് മാറ്റണമെന്ന് എക്സ്ട്രാ ഓർഡിനറി ജനറൽ യോഗത്തിൽ ആവശ്യപ്പെട്ടു. നിലവിലെ ഡയറക്ടർ ബോർഡിനെ മാറ്റി പുതിയ ഡയറക്ടർ ബോർഡിനെ ഉടൻ നിയമിക്കണമെന്നും ആവശ്യം ഉയർന്നു. ബൈജു രവീന്ദ്രൻ, സഹോദരൻ റിജു, ഭാര്യ ദിവ്യ ഗോകുൽനാഥ് എന്നിവർ ഇന്നത്തെ യോഗത്തിൽ പങ്കെടുത്തില്ല.
Read Also : ‘പണം തിരികെ നല്‍കുമ്പോള്‍ ടിവി തിരിച്ചുതരും’; ബൈജൂസ് ഓഫീസിലെ ടിവി എടുത്ത് അച്ഛനും മകനും
അതേസമയം ബൈജൂസ് ആപ്പിന്റെ ഉടമയും മലയാളിയുമായ ബൈജു രവീന്ദ്രനെതിരെ ഇഡി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ബൈജൂസ് വിദേശനാണ്യ വിനിമയ ചട്ട ലംഘനം അടക്കം നിരവധി കേസുകൾ നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇദ്ദേഹം രാജ്യം വിടാതിരിക്കാനാണ് ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടതെന്നാണ് ഔദ്യോഗിക വിശദീകരണം.
Story Highlights: Byju’s investors move NCLT against CEO Byju Raveendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here