Advertisement

‘പണം തിരികെ നല്‍കുമ്പോള്‍ ടിവി തിരിച്ചുതരും’; ബൈജൂസ് ഓഫീസിലെ ടിവി എടുത്ത് അച്ഛനും മകനും

February 23, 2024
1 minute Read

ബൈജൂസിന്റെ ഉദയ്പൂര്‍ ഓഫീസിൽ പണം തിരികെ നല്‍കാത്തതില്‍ വേറിട്ട പ്രതിഷേധവുമായി അച്ഛനും മകനും. കഴിഞ്ഞ ദിവസമാണ് ഇരുവരും ചേർന്ന് ബൈജൂസിന്റെ ഓഫീസിലെ ടിവി അഴിച്ചുകൊണ്ടു പോയത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

പണം തിരികെ നല്‍കുമ്പോള്‍ ടിവി തിരിച്ചു നല്‍കാമെന്ന് പറഞ്ഞുകൊണ്ടാണ് ഇരുവരും ചേര്‍ന്ന് ടിവി അഴിച്ചുകൊണ്ടു പോയത്.ഇരുവരും ടിവി അഴിക്കുന്നതും വാതില്‍ തുറന്ന് കൊണ്ടുപോകുന്നതും വിഡിയോയില്‍ കാണാവുന്നതാണ്. ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് ഉൾപ്പെടയുള്ള മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.

ഓഫീസ് ജീവനക്കാര്‍ തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും റീഫണ്ട് നല്‍കിയാല്‍ ടിവി തിരികെ നല്‍കാമെന്ന് ഇരുവരും പറയുകയാണ്. ബൈജൂസിന്റ ‘സേവനം ഇഷ്ടപ്പെടാത്തത് കൊണ്ട് പ്ലാന്‍ റദ്ദാക്കിയിരുന്നു. നല്‍കിയ തുക തിരിച്ചു നല്‍കാമെന്ന് കമ്പനി അറിയിക്കുകയും ചെയ്തു.

എന്നാല്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും പണം തിരികെ നല്‍കിയില്ല. ഇതിനെ തുടര്‍ന്ന് നിരവധി തവണ ഓഫീസില്‍ എത്തിയെങ്കിലും പണം നല്‍കാന്‍ അവര്‍വ തയ്യാറായില്ല.’ ഇതോടെയാണ് ടിവി എടുത്ത് കൊണ്ടുപോകുന്നതെന്ന് പിതാവ് പറഞ്ഞു. സംഭവത്തില്‍ ഇതുവരെയും കമ്പനിയോ ബൈജൂസ് ജീവനക്കാരോ പ്രതികരിച്ചില്ല.

Story Highlights: Father Remove tv from Byjus office

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top