Advertisement

വീട്ടിലെ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം; കൂടുതൽ പേരെ പ്രതി ചേർക്കും

February 23, 2024
Google News 1 minute Read
woman death nemom police

തിരുവനന്തപുരം നേമത്ത് വീട്ടിലെ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ കൂടുതൽ പേരെ പ്രതി ചേർക്കാനുള്ള നടപടികളിലേക്ക് കടന്ന് പൊലീസ്. മരിച്ച ഷെമീറയ്ക്ക് അക്യൂപങ്ചർ ചികിത്സ നൽകിയ വെഞ്ഞാറമൂട് സ്വദേശി ശിഹാബിനെയാകും പൊലീസ് ആദ്യം പ്രതി ചേർക്കുക. ശിഹാബിനെ കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്യും. വ്യാജ ചികിത്സ സംഘങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

പ്രസവ സമയത്ത് കൂടെയുണ്ടായിരുന്ന ഷെമീറയുടെ ഭർത്താവ് നയാസിൻ്റെ ആദ്യഭാര്യ, മകൾ എന്നിവരെയും പൊലീസ് പ്രതി ചേർക്കും. സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾക്കായി ഷെഫീറയുടെയും നയാസിൻ്റെയും കുടുംബാംഗങ്ങൾ, അയൽക്കാർ എന്നിവരുടെ മൊഴികൾ വിശദമയി രേഖപ്പെടുത്താൻ ആണ് പൊലീസ് നീക്കം. അമ്മയുടെയും കുഞ്ഞിൻ്റെയും മരണത്തിന് കാരണം ചികിത്സ നിഷേധിച്ചതാണ് എന്ന് കണ്ടെത്തിയതിന് പിന്നാലെ നയാസിനെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. അക്യുപങ്ചർ ചികിത്സാ രീതിയിലൂടെ വീട്ടിൽ പ്രസവം എടുക്കാനുള്ള ശ്രമമായിരുന്നുവെന്നും കൃത്യസമയത്ത് യുവതിക്ക് ആശുപത്രി സേവനം കുടുംബം ലഭ്യമാക്കിയില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. പൊലീസും ആശാ വർക്കർമാരും ഗർഭണിയെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഭർത്താവ് നയാസ് വഴങ്ങിയിരുന്നില്ല. ആശുപത്രിയിൽ കൊണ്ടുപോകാൻ അവശ്യപ്പെട്ടവരോട് ഭർത്താവ് തട്ടിക്കയറിയിരുന്നു.

സംഭവം ഭർത്താവ് നയാസ് മറച്ചുവച്ചെന്ന് മരിച്ച ഷെമീറയുടെ പിതാവ് ആരോപിച്ചു. ഷെമീറയ്ക്ക് ചില ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് മാത്രമാണ് അറിയിച്ചത്. പൊലീസ് വിളിച്ചപ്പോഴാണ് മരണവിവരം അറിഞ്ഞതെന്ന് ഷെമീറയുടെ സഹോദരിയും പറയുന്നു. പ്രസവം സംബന്ധിച്ച വിവരങ്ങൾ മറച്ചു വച്ചെന്നും ഷെമീറയ്ക്ക് ബന്ധുക്കൾ ആരും ഇല്ലെന്നാണ് നയാസ് നാട്ടുകാരോട് പറഞ്ഞിരുന്നതെന്നും ഇരുവരും വെളിപ്പെടുത്തുന്നു.

Story Highlights: woman death nemom police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here