Advertisement

സമരാ​ഗ്നി വേദിയിൽ നാക്കുപിഴ; കെ സുധാകരന് പകരം കെ സുരേന്ദ്രനെ സ്വാഗതം ചെയ്ത് ആന്റോ ആന്റണി

February 24, 2024
Google News 2 minutes Read

സമരാ​ഗ്നി വേദിയിൽ നാക്കുപിഴച്ച് ആന്റോ ആന്റണി എംപി. ജാഥയ്ക്കിടെ കെപിസിസി പ്രസി‍ഡന്റ് കെ.സുധാകരന് പകരം കെ.സുരേന്ദ്രനെ സ്വാ​ഗതം ചെയ്ത് ആന്റോ ആന്റണി. സമരാഗ്‌നി ജാഥയ്ക്കു പത്തനംതിട്ടയിൽ നൽകിയ സ്വീകരണ യോഗത്തിനിടെയാണ് സംഭവം. പേര് മാറിപോയിട്ടും പ്രസം​ഗം തുടരിനിരുന്ന എംപിയെ അണികളാണ് തിരുത്തിയത്.

കെപിസിസി പ്രസിഡന്റ് എന്ന് പറഞ്ഞെങ്കിലും കെ.സുധാകരനു പകരം കെ.സുരേന്ദ്രൻ എന്നാണ് പറഞ്ഞത്. അമളി മനസ്സിലാക്കിയ ഉടനെ ആന്റോ ആന്റണി തിരുത്തുകയും ചെയ്തു. ‘സമരാഗ്‌നിയുടെ നായകൻ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ ബഹുമാന്യനായ കെ.സുരേന്ദ്രൻ അവർകളേ’ എന്നായിരുന്നു ആന്റോ ആന്റണി സ്വാ​ഗതം ചെയ്ത് പ്രസം​ഗം ആരംഭിച്ചത്.

Story Highlights: Anto Antony welcomes K Surendran instead of K Sudhakaran in Samaragni

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here